നാട്ടുവാര്‍ത്തകള്‍

അമിത് ഷായുടെ ഉറപ്പ് പാഴായി; കന്യാസ്ത്രീകള്‍ തടങ്കലില്‍ തുടരും, ജാമ്യഹര്‍ജിയില്‍ വിധി നാളെ

ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായി റിമാന്‍ഡിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് പുറത്തുവരുന്ന വിവരം. നാളെ രാവിലെ 11 മണിയോടെ ജാമ്യാപേക്ഷയിലെ വിധി അറിയാന്‍ കഴിയും എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം ഉയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജി എതിര്‍ത്തത്. എന്‍ഐഎ കോടതിയിലാണ് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തത്. കേസില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്ന കേസാണിത്.തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കന്യാസ്ത്രീകള്‍ ജയിലിലായിട്ട് ഇന്നത്തോടെ എട്ട് ദിവസം പൂര്‍ത്തിയാകും. നാളെയും ജാമ്യം ലഭിക്കാത്ത പക്ഷം, വീണ്ടും രണ്ടുദിവസം കൂടി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയേണ്ടിവരും.

ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച മാത്രമേ കന്യാസ്ത്രീകള്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാനാവൂ. അങ്ങനെയാണെങ്കില്‍ക്കൂടി, കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ്, സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. ഇതിനുശേഷം മാത്രമേ ജാമ്യം പരിഗണിക്കുകയുള്ളൂ.

പ്രോസിക്യൂഷന്റെ എതിര്‍പ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, സ്വാഭാവികമായ നടപടിക്രമമാണ് കോടതിയില്‍ നടന്നത് എന്നാണ്, ഈ കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മലയാളിയായ അഭിഭാഷകന്‍ ഗോപകുമാര്‍ പ്രതികരിച്ചത്.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions