ബലാത്സംഗക്കേസിന് പിന്നാലെ വേടന്‍ ഒളിവില്‍; ഉഭയകക്ഷി ബന്ധമെന്ന് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍
തൃശൂര്‍: ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ റാപ്പര്‍ വേടന് വേണ്ടി പോലീസിന്റെ തെരച്ചില്‍. കേസിന് പിന്നാലെ ഹിരണ്‍ദാസ് മുരളിയെന്ന വേടന്‍ ഒളിവില്‍ പോയെന്നാണ് വിവരം. കേസില്‍ നേരത്തേ വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിന്ന സാഹചര്യത്തിലാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യാതിരുന്നത്. ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് വേടന്‍ ഒളിവില്‍ പോയത്. നേരത്തേ തന്നെ പോലീസിന് വേടനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നെങ്കിലും പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. വേടന് വേണ്ടി വ്യാപക തെരച്ചിലിലാണ് പോലീസ്.
അതേസമയം ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വേടന്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണംതേടിയിട്ടുണ്ട്.
ഹര്‍ജി ഓഗസ്റ്റ് 18-ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട്ടും എറണാകുളത്തും വെച്ച. അഞ്ചിലധികം തവണ പീഡനത്തിന് ഇരയാക്കിയെന്നും 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഇരയാക്കിയതെന്നും പറയുന്നു. പീഡിപ്പിച്ച ശേഷം വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. യുവഡോക്ടറുടെ രഹസ്യമൊഴി കഴിഞ്ഞദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.