നാട്ടുവാര്‍ത്തകള്‍

ഒടുവില്‍ അതും ചീറ്റി; മെസി കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രി

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലേയ്ക്കു കൊണ്ടുവരും എന്ന് കായിക മന്ത്രി വി അബ്ദുറെഹ്മാനും സര്‍ക്കാരും പറച്ചില് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ മെസി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മന്ത്രി വി അബ്ദുറെഹ്മാന്‍. താരത്തിന് ഒക്ടോബറില്‍ വരാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. ഒക്ടോബറില്‍ വരാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ സ്പോണ്‍സര്‍ ആണ് പറഞ്ഞത് എന്നാല്‍ വരേണ്ടെന്ന്. കേരളം ഈ കരാറില്‍ വിട്ടവീഴ്ച ചെയ്തിട്ടില്ലെന്നും മന്ത്രി ട്വന്റി ഫോറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചു. ഡിസംബറില്‍ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളില്‍ കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബര്‍ 11 മുതല്‍ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദര്‍ശനം. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മ​ദാബാദ് എന്നി ന​​ഗരങ്ങളില്‍ മെസിയും സംഘവും എത്തും.

കൊല്‍ക്കത്തയില്‍ എത്തുന്ന ടീം ഇന്ത്യന്‍ ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. പിന്നീട് വാങ്കഡെയിലും ഒരു ക്രിക്കറ്റ് മത്സരം കളിക്കാന്‍ അനുവദിക്കാനും പദ്ധതിയുണ്ട്. റിപ്പോര്‍ട്ട് ശരിയെങ്കില്‍ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിരാട് കോലിക്കും എം.എസ്. ധോണിക്കുമെതിരെ മെസി പാഡണിയും. ഏഴുപേരടങ്ങുന്ന ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. രോഹിത് ശര്‍മയും സചിന്‍ തെന്‍ഡുല്‍ക്കറും ഉള്‍പ്പെടെയുള്ളവരും അന്നേദിവസം വാംഖഡെയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2011നു ശേഷം ആദ്യമായാണ് മെസി ഇന്ത്യയിലേക്ക് വരുന്നത്. അന്ന് കൊല്‍ക്കത്തിയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീന സൗഹൃദ മത്സരം കളിച്ചിരുന്നു.

  • ഡല്‍ഹി പ്രതിഷേധച്ചൂടില്‍; പൊലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരിക്ക്
  • കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
  • ആറുമാസം മാത്രം; പാലായില്‍ ദിയ ബിനു പുളിക്കകണ്ടം അവിശ്വാസത്തിലൂടെ പുറത്ത്
  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions