നാട്ടുവാര്‍ത്തകള്‍

ബോളിവുഡ് താരം കരിഷ്മയുടെ മുന്‍ ഭര്‍ത്താവിന്റെ മരണത്തില്‍ ലണ്ടന്‍ പൊലീസിന് പരാതി നല്‍കി മാതാവ്

ന്യൂഡല്‍ഹി: ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുന്‍ഭര്‍ത്താവും സോനാ കോംസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ സഞ്ജയ് കപൂറിന്റെ മരണം അപകടമരണമോ സ്വാഭാവിക മരണമോ അല്ലെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ കൈവശമുണ്ടെന്നും മാതാവ് റാണി കപൂര്‍. യുകെ അധികൃതര്‍ക്ക് അയച്ച കത്തിലാണ് അവരുടെ ആരോപണം. കൊലപാതകം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ, ഗൂഢാലോചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കള്ളക്കളികള്‍ നടന്നിട്ടുണ്ടാകാമെന്ന് അവര്‍ ആരോപിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുപ്പതിനായിരം കോടിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന സഞ്ജയുടെ മരണത്തിന് പിന്നാലെ, പിന്തുടര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ വാര്‍ത്തയായിരുന്നു. അതിനിടെയാണ് ബ്രിട്ടീഷ് അധികൃതര്‍ക്ക് റാണി കപൂര്‍ അയച്ച ഗുരുതര ആരോപണങ്ങളുള്ള കത്തിലെ വിവരങ്ങള്‍ പുറത്തെത്തുന്നത്.

വ്യാജരേഖ ചമയ്ക്കല്‍, സംശയകരമായ ആസ്തി കൈമാറ്റങ്ങള്‍, ദുരൂഹമായ നിയമനടപടികള്‍, സാമ്പത്തികനേട്ടങ്ങള്‍ക്കായി നിലകൊണ്ടവര്‍ തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ തുടങ്ങിയവയ്ക്കും തന്റെ കൈവശം തെളിവുകളുണ്ടെന്ന് റാണി കപൂര്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍നിന്നും യുകെയില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ളവര്‍ ഉള്‍പ്പെട്ട സംഘടിതമായ രാജ്യാന്തര ഗൂഢാലോചയാണ് നടന്നിരിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ജൂണ്‍ 12-ന് പോളോ കളിക്കുന്നതിനിടെയാണ് ഇംഗ്ലണ്ടില്‍വെച്ച് സഞ്ജയ് കപൂര്‍ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മരണസമയത്ത് സഞ്ജയ് കപൂറിന് 10,300 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നെന്നാണ് ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2003-ല്‍ വിവാഹിതരായ സഞ്ജയും കരിഷ്മയും 11 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം 2014-ല്‍ പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി 10 ലക്ഷം രൂപ പലിശ നിരക്കില്‍ 14 കോടി രൂപ വിലമതിപ്പുള്ള രണ്ട് ബോണ്ടുകളാണ് സഞ്ജയ് വാങ്ങിയത്. വിവാഹമോചന സമയത്ത് സഞ്ജയ് കപൂറിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട് കരിഷ്മയ്ക്കും ലഭിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. സമൈറയും കിയാനും. മക്കളെ കരിഷ്മയ്ക്കൊപ്പമാണ് കോടതി വിട്ടത്. മക്കളെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി സഞ്ജയ്ക്കു നല്‍കിയിരുന്നു. 1996-ല്‍ ഫാഷന്‍ ഡിസൈനറായ നന്ദിത മെഹ്താനിയെ സഞ്ജയ് വിവാഹം ചെയ്തിരുന്നു. നാല് വര്‍ഷത്തിനുശേഷം വേര്‍പിരിഞ്ഞു. പിന്നീട് 2003-ലാണ് കരിഷ്മയെ ജീവിതപങ്കാളിയാക്കുന്നത്. കരിഷ്മയുമായി വേര്‍പിരിഞ്ഞ ശേഷം 2017-ല്‍ മോഡലായ പ്രിയ സച്ച്ദേവിനെ സഞ്ജയ് വിവാഹം ചെയ്തിരുന്നു.

  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  • ആസൂത്രണം ചെയ്തര്‍ പുറത്ത് പകല്‍വെളിച്ചത്തില്‍- മഞ്ജു വാര്യര്‍
  • 'നിയമത്തിന്റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന് തിരിച്ചറിയുന്നു: പ്രതികരണവുമായി അതിജീവിത
  • ഒരു മര്യാദയൊക്കെ വേണ്ടേ , പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല ; ജനങ്ങള്‍ക്കെതിരെ എം എം മണി
  • നെറികേടിനു മധുര പ്രതികാരവുമായി വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡില്‍ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions