യു.കെ.വാര്‍ത്തകള്‍

കാത്തിരിപ്പിന്റെ നീളം കൂടി: എ&ഇയില്‍ നഴ്‌സുമാര്‍ക്ക് എതിരായ അക്രമങ്ങള്‍ ഇരട്ടിയായി

ചികിത്സയ്ക്കായി കാത്തിരിക്കുന്നതിന്റെ നീളമേറുന്നതോടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ എ&ഇ നഴ്‌സുമാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിച്ചു. അക്ഷമരായ രോഗികളും, അവരുടെ ബന്ധുക്കളും നഴ്‌സുമാരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന നിലയിലെത്തിയെന്ന് കണക്ക് പുറത്തുവിട്ട് ആര്‍സിഎന്‍ പറയുന്നു .

മര്‍ദ്ദനങ്ങള്‍, തുപ്പല്‍, ചുവരിന് ചേര്‍ത്തുനിര്‍ത്തല്‍, തോക്കുചൂണ്ടി ഭീഷണി, മുഖത്ത് ആസിഡെറിയുമെന്ന ഭീഷണി ഉള്‍പ്പെടെയുള്ളവയാണ് നഴ്‌സുമാര്‍ നേരിടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 2019-ല്‍ 2122 അക്രമസംഭവങ്ങള്‍ നടന്നതില്‍ നിന്നും 2024 എത്തുമ്പോള്‍ 91 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലുള്ള എ&ഇ യൂണിറ്റുകളില്‍ നഴ്‌സുമാര്‍ക്ക് നേരെ 4054 അക്രമങ്ങള്‍ അരങ്ങേറിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ ഞെട്ടിക്കുന്ന കണക്കുകള്‍ക്ക് പിന്നില്‍ ചീഞ്ഞുനാറുന്ന സത്യമുണ്ടെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍സിഎന്‍ വിവരാവകാശ നിയമപ്രകാരം നേടിയ വിവരങ്ങളാണ് ഇത് തെളിയിക്കുന്നത്. സിസ്റ്റത്തിന്റെ പരാജയം മൂലം ഗുരുതര അക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഇതിന്റെ ഫലം അനുഭവിക്കുന്നത് അധ്വാനിക്കുന്ന നഴ്‌സിംഗ് ജീവനക്കാരാണ്. ഇത് അവരുടെ കുറ്റമല്ല, ഒരു അക്രമവും അംഗീകരിക്കാനാകില്ല, അവര്‍ വ്യക്തമാക്കി.

രോഗികള്‍ക്ക് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് രോഷം ഉയര്‍ത്തുന്നതെന്ന് എ&ഇ നഴ്‌സുമാര്‍ വെളിപ്പെടുത്തുന്നു.

  • യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 50,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
  • ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും
  • മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരടക്കം 171 പേര്‍ അറസ്റ്റില്‍; നാടുകടത്തും
  • യുകെയുടെ ചില ഭാഗങ്ങളില്‍ 15 ദിവസത്തെ മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങും
  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  • യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
  • കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്
  • ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions