വൂസ്റ്ററില്‍ പതിനേഴുകാരിയെ റേപ്പ് ചെയ്ത കേസില്‍ 15 വയസുള്ള ആണ്‍കുട്ടിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. വൂസ്റ്ററിലെ ക്രിപ്പിള്‍ഗേറ്റ് പാര്‍ക്കില്‍ 17 വയസുള്ള ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൗമാരക്കാരനെതിരെ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമീപമാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ ബുധനാഴ്ച കിഡ്ഡെര്‍മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രായം കാരണം നിയമപരമായ കാരണങ്ങളാല്‍ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടന്നത് വോര്‍സെസ്റ്റര്‍ ക്രിക്കറ്റ് ക്ലബ്ബിന് അടുത്താണ്. കൂടാതെ വൂസ്റ്റര്‍ ഷോയില്‍ പങ്കെടുക്കാനായി ധാരാളം പേര്‍ എത്തിയത് കാരണം ഇവിടെ വലിയ തിരക്കാണ് അനുഭവപ്പൈട്ടത്.
തിങ്കളാഴ്ച ക്രിപ്പിള്‍ഗേറ്റ് പാര്‍ക്കിലെ ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമീപം ഒരു സീന്‍ ഗാര്‍ഡിനെ നിയോഗിച്ചിരുന്നു. പോലീസ് തെളിവുകള്‍ ശേഖരിക്കുകയും ഫോറന്‍സിക് അന്വേഷണം നടത്തുകയും ചെയ്തു. ഈ വാര്‍ത്ത ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് മനസിലാക്കുന്നതായി ഡിറ്റക്ടീവ് സൂപ്രണ്ട് ഗാര്‍ണര്‍ മുമ്പ് പറഞ്ഞിരുന്നു. സംഭവത്തെ തങ്ങള്‍ അവിശ്വസനീയമാംവിധം ഗൗരവമായി കാണുന്നുവെന്നും എല്ലാ അന്വേഷണങ്ങളും നടത്തുന്നതായും അദ്ദേഹം അറിയിച്ചു.