ബിസിനസ്‌

പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ

വിലക്കയറ്റം ഉയര്‍ന്നതോടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്ന വിഷയം ഉടനെ നടപ്പാകില്ല. പലിശ നിരക്കുകള്‍ ഘട്ടം ഘട്ടമായി കുറയുമെന്ന പ്രതീക്ഷയായിരുന്നു മോര്‍ട്ട്‌ഗേജ് വിപണിയ്ക്ക്. വേഗത്തിലൊന്നും ഇനി പലിശ കുറയ്ക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉപദേശകരില്‍ ഒരാള്‍ വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം പ്രതീക്ഷിച്ച തോതില്‍ പലിശ കുറയ്ക്കാന്‍ കഴിയില്ലെന്നാണ് വെളിപ്പെടുത്തല്‍.

യുകെയിലെ വരുമാന വളര്‍ച്ച ശക്തമായി തുടരുന്നതും, യുഎസിലെ നിരക്ക് കുറയ്ക്കലുകളും ചേര്‍ന്നാണ് ഈ തടസ്സം സൃഷ്ടിക്കുന്നതെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അംഗം മെഗാന്‍ ഗ്രീന്‍ പറഞ്ഞു. യുകെയുടെ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നത് എംപിസിയാണ്. ഈ വര്‍ഷം ആശങ്കപ്പെടുത്തുന്ന വിധത്തില്‍ ശക്തമായാണ് വേതനം വര്‍ദ്ധിക്കുന്നതെന്ന് ഗ്രീന്‍ വ്യക്തമാക്കി.

ഇത് ജനങ്ങള്‍ക്ക് സുഖമുള്ള കാര്യമാണെങ്കിലും മറുവശത്ത് പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തും. ഈ വര്‍ഷം 3.5% വരുമാന വളര്‍ച്ച നല്‍കാനാണ് സ്ഥാപനങ്ങള്‍ പദ്ധതിയിടുന്നതെന്ന് എംപ്ലോയര്‍ സര്‍വ്വെയിലൂടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണ്ടെത്തിയിരുന്നു.

വരുമാന വളര്‍ച്ച ശക്തമായി തുടര്‍ന്നാല്‍ പലിശ കുറയ്ക്കല്‍ എളുപ്പമാകില്ലെന്ന് മെഗാന്‍ ഗ്രീന്‍ പറയുന്നു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ വരുമാന വളര്‍ച്ച 4.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഇതിന് ശേഷം പുതുവര്‍ഷത്തില്‍ വളര്‍ച്ച വീണ്ടും ബലപ്പെടുമെന്നാണ് സൂചന.

അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം ആണ് യുകെയില്‍ പണപ്പെരുപ്പം വര്‍ധിച്ചത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറിലെ 3.2 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ പണപ്പെരുപ്പം 3.4 ശതമാനത്തിലെത്തി.

പണപ്പെരുപ്പം കൂടിയത് പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മറ്റി പലിശനിരക്ക് 3.75 ശതമാനത്തില്‍ തന്നെ തുടരാനാണ് ഇനി സാധ്യത. എന്നാല്‍ വിലക്കയറ്റം കുറഞ്ഞാല്‍ ഏപ്രിലിലോടെ പലിശനിരക്കില്‍ മാറ്റമുണ്ടായേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

സര്‍ക്കാരിന്റെ ലക്ഷ്യം ജീവിത ചെലവ് കുറയ്ക്കലാണെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. ഏതായാലും വില വര്‍ധന പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ സര്‍ക്കാരിനിത് തിരിച്ചടിയാകും.

  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  • പണപ്പെരുപ്പം അഞ്ച് മാസത്തിനിടെ ആദ്യമായി 3.6 ശതമാനത്തിലേക്ക് താഴ്ന്നു; നേരിയ ആശ്വാസം
  • പലിശ നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഡിസംബറില്‍ നിരക്ക് കുറയ്ക്കാന്‍ നീക്കം
  • ബജറ്റ് ആശങ്ക: അടിസ്ഥാന പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്ന് സൂചന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions