നാട്ടുവാര്‍ത്തകള്‍

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, മലയാളി യുവാവ് അറസ്റ്റില്‍

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുള്‍ അനം അറസ്റ്റിലായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഇരുവരും. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. ലാപ് ടോപ് കൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ആക്രമിച്ച മലപ്പുറം സ്വദേശിയായ സദറുല്‍ അനം എന്ന 23കാരനെ ഉസ്ബക്കിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ഡല്‍ഹിയിലെത്തിച്ചു. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ഹരിപ്പാട്ടെ വീട്ടിലെത്തിക്കും. ഇവര്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ ലാപ്‌ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions