നാട്ടുവാര്‍ത്തകള്‍

പോലീസിനെതിരെ ഷോ കാണിച്ച അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍


സംസ്ഥാന ആഭ്യന്തര വകുപ്പിനെയും കേരള പോലീസിനെയും ഒരാഴ്ചയോളം നോക്കുകുത്തിയാക്കി ഫേസ്ബുക്കിലൂടെ പരസ്യ വെല്ലുവിളി നടത്തിയ കൊടുംകുറ്റവാളി അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല.

ശനിയാഴ്ച രാത്രി 12 മണിയോടെ കോഴിക്കോട് നടക്കാവ് ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍വെച്ചാണ് അജയ് പോലീസ് പിടിയിലായത്. അര്‍ജുന്‍ ആയങ്കിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചതിന് പിന്നാലെ, കേസ് നടത്തിപ്പിനാവശ്യമായ പണം സമാഹരിക്കാന്‍ അജയുടെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.

സോഷ്യല്‍ മീഡിയയിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തി പണം ശേഖരിക്കുന്നതിനായി സ്വന്തം പേരിലുള്ള ക്യു.ആര്‍ കോഡ് സ്കാനറും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് അര്‍ജുള്‍ ആയങ്കിയുടെ അഭിഭാഷകര്‍ക്കുള്ള ഫീസും ഒളിവില്‍ കഴിയുന്നതിനുള്ള മറ്റ് ചെലവുകളും വഹിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.

അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിയുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന പ്രകോപനപരമായ പോസ്റ്റുകള്‍ക്ക് പിന്നിലും അജയുടെ സഹായമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പോലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ തയ്യാറാക്കുന്നതിനും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനും അജയ് നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.

അര്‍ജുന്റെ ഡിജിറ്റല്‍ സാന്നിധ്യം സജീവമായി നിലനിര്‍ത്താനും പോലീസിനെതിരായ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനും അജയ് സഹായിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. എറണാകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടത്തിയ തിരച്ചിലിലാണ് അജയ് പിടിയിലായത്. ഭാരതീയ ന്യായ സംഹിതയിലെ 170-ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions