യു.കെ.വാര്‍ത്തകള്‍

ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ .പേഷ്യന്‍സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്‌സണ്‍ എന്നിവരെ തോല്‍പ്പിച്ചാണ് ബിജോയ് വീണ്ടും ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

പുതിയ രണ്ടു വര്‍ഷ കാലാവധിയില്‍ 2027 ജനുവരി 1ന് അദ്ദേഹം ചുമതലയേല്‍ക്കും. യുകെ മലയാളികളുടെ വന്‍ പിന്തുണയാണ് ബിജോയെ വീണ്ടും നേതൃ സ്ഥാനത്ത് എത്താന്‍ സഹായിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിലെ ബിജോയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. 2024 ലെ ചരിത്ര വിജയത്തിന് ശേഷം വീണ്ടും ബിജോയ് അംഗങ്ങളുടെ വിശ്വാസം നേടിയിരിക്കുകയാണ്.

ആര്‍സിഎന്‍ പോലുള്ള വലിയൊരു നഴ്‌സിങ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഒരു മലയാളി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് യുകെയിലെ നഴ്‌സിങ് സമൂഹത്തിലെ മലയാളികളുടെ കരുത്തു കൂടി തെളിയിക്കുന്ന ഒന്നാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് 2027 ജനുവരി 1 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ചുമതലയേല്‍ക്കുക.

ആര്‍സിഎന്‍ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് ബിജോയ് കഴിഞ്ഞ തവണ വിജയിച്ചതോടെ സ്വന്തമാക്കിയത്. ഏകദേശം 5.8 ലക്ഷം അംഗങ്ങളുള്ള ആര്‍സിഎന്‍ ലോകത്തെ പ്രമുഖ നഴ്‌സിങ് പ്രൊഫഷണല്‍ സംഘടനകളിലൊന്നാണ്.

രണ്ടു വര്‍ഷത്തേക്കുള്ള പ്രധാന ലക്ഷ്യങ്ങളായി സുരക്ഷിത സ്റ്റാഫിങ് ഉറപ്പാക്കുന്നതിനുള്ള നിയമ നിര്‍മ്മാണം, നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം, എല്ലാ ബാന്‍ഡുകളിലേക്കും തൊഴില്‍ മൂല്യ നിര്‍ണയം വ്യാപിപ്പിക്കല്‍, ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നീതിയുക്തമായ വേതനം ഉറപ്പാക്കല്‍ എന്നിവയാണ് ബിജോയ് മുന്നോട്ട് വയ്ക്കുന്നത്. നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥി വായ്പാ ഇളവുകള്‍, പ്ലേസ്‌മെന്റഇനുള്ള യാത്രാ സഹായം, നഴ്‌സിങ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടുതല്‍ നിക്ഷേപം എന്നിവയ്ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions