യു.കെ.വാര്‍ത്തകള്‍

കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു

യുകെയില്‍ മഴ കനത്തതോടെ ജലസംഭരണികളിലേക്ക് ആവശ്യത്തിന് വെള്ളമൊഴുകി എത്തിയതിനാല്‍ 33,000 കുടുംബങ്ങളെ ബാധിച്ചിരുന്ന ഹോസ്‌പൈപ്പ് നിരോധനം എടുത്തുകളഞ്ഞു. ശരത്ക്കാലത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ യു കെയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. താപനില കുറയുകയും മഴ തുടരുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്. സംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെല്‍ഷ് വാട്ടര്‍ ആണ് ഇപ്പോള്‍ ഹോസ്‌പൈപ്പ് നിരോധനം എടുത്തു മാറ്റിയിരിക്കുന്നത്.

കടുത്ത വേനലും മതിയായ മഴ ലഭിക്കാത്തതും കാരണം ഏതാണ്ട് വെയില്‍സ് മുഴുവനായും തന്നെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. സെറിഡിജിയന്റെ ചില ഭാഗങ്ങള്‍, വടക്കന്‍ പെംബ്രോക്ക്ഷയര്‍, വടക്കന്‍ കാര്‍മാര്‍ത്തന്‍ഷയര്‍ എന്നിവ ഉള്‍പ്പെടെയുള്ള മിഡ് ആന്‍ഡ് സൗത്ത് സെറിഡിജിയന്‍ വാട്ടര്‍ നെറ്റ്വര്‍ക്കില്‍ നിന്ന് സേവനം ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജൂലൈ പകുതി മുതലായിരുന്നു നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. അടുത്തിടെ ലഭിച്ച മഴയും താപനില താഴ്ന്നതും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ തുറന്നതും, വേനല്‍ക്കാല ടൂറിസം അവസാനിക്കാറായതുമൊക്കെ കണക്കിലെടുത്താണ് ഇപ്പോള്‍ നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് വെല്‍ഷ് വാട്ടര്‍ വക്താവ് അറിയിച്ചു.

  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions