ബിസിനസ്‌

പലിശ നിരക്കും ജീവിത ചിലവും: യുകെയില്‍ വീട് വില തുടര്‍ച്ചയായി ഇടിയുന്നു
പലിശ നിരക്കും ജീവിത ചിലവും കുതിച്ചുയരുന്നത് മൂലം ബ്രിട്ടനില്‍ വീട് വിപണി തകര്‍ച്ചയില്‍. വീട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന പാതി പേരും വിപണി വിട്ടെന്നാണ് പ്രമുഖ സേര്‍ച്ച് എഞ്ചിനായ സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയില്‍ വീട് വില ഏറ്റവും ആധികാരികമായി നല്‍കുന്ന സൈറ്റുകളില്‍ പ്രമുഖമാണ് സൂപ്ല. ഈ വര്‍ഷം അവസാനം വരെ പലിശ നിരക്ക് ഉയര്‍ത്തിക്കൊണ്ടു പോകാനുള്ള ബാങ്ക് ഓഫ്

More »

'സുനാക് സ്പര്‍ശം' ഫലം കാണുന്നു; യുകെ സമ്പദ്‌വ്യവസ്ഥ മാന്ദ്യം ഒഴിവാക്കിയേക്കുമെന്ന്‌ നിരീക്ഷണം
ലിസ്‌ട്രസ്‌ ഉഴുതു മറിച്ചിട്ടു പോയ യുകെ സമ്പദ്‌വ്യവസ്ഥ റിഷി സുനാകിനു കീഴില്‍ പച്ച പിടിക്കുന്നു. യുകെ സമ്പദ്‌വ്യവസ്ഥ മാന്ദ്യം ഒഴിവാക്കിയേക്കുമെന്ന്‌ ആണ് പുതിയ നിരീക്ഷണം. വിലക്കയറ്റം ഗാര്‍ഹിക ബജറ്റുകളെ ബാധിക്കുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥ ചെറുതായി വളരുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് (എന്‍ഐഇഎസ്ആര്‍)

More »

പലിശ നിരക്കുകള്‍ 4%; മോര്‍ട്ട്‌ഗേജുകാരുടെ ദുരിതം കൂട്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
മോര്‍ട്ട്‌ഗേജ് എടുത്ത ജനങ്ങള്‍ക്ക് മേല്‍ കടുത്ത ആഘാതം ഏല്‍പ്പിച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 4% ആയി വര്‍ദ്ധിപ്പിച്ചു. ബേസ് റേറ്റ് 3.5 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്കാണ് ബാങ്ക് ഉയര്‍ത്തിയത്. തുടര്‍ച്ചയായ 10-ാം തവണയാണ് വര്‍ദ്ധന. 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകാരെ സംബന്ധിച്ച് കനത്ത ആഘാതമാണ്. പണപ്പെരുപ്പത്തെ

More »

ജീവിതച്ചെലവ് വെല്ലുവിളി :ജി 7 രാജ്യങ്ങളില്‍ ചുരുങ്ങുന്ന സമ്പദ്‌വ്യവസ്ഥ യുകെ മാത്രമെന്ന് ഐഎംഎഫ്
ജീവിതച്ചെലവ് കുടുംബങ്ങളെ ബാധിക്കുന്നത് തുടരുന്നതിനാല്‍ യുകെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുകയും മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് മോശമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പറഞ്ഞു. മുമ്പ് പ്രവചിച്ചതുപോലെ ചെറുതായി വളരുന്നതിന് പകരം 2023-ല്‍ യുകെ സമ്പദ്‌വ്യവസ്ഥ 0.6% ചുരുങ്ങുമെന്ന് ഐഎംഎഫ് പറഞ്ഞു. അതേസമയം ജി 7 രാജ്യങ്ങളില്‍

More »

രണ്ടാഴ്ചയ്ക്കുള്ളില്‍ പലിശ നിരക്ക് 4% തൊടും! മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിയ്ക്കും
പലിശ നിരക്കും മോര്‍ട്ട്‌ഗേജ് നിരക്കും ഇനിയും കുതിയ്ക്കുമെന്ന സൂചന നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പലിശ നിരക്കുകള്‍ 4 ശതമാനത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുമെന്ന് ആണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പത്തിന് എതിരായുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. നിലവിലെ 3.5 ശതമാനം പലിശ

More »

പിടിച്ചു നിര്‍ത്താനാവാതെ പണപ്പെരുപ്പം; പലിശ നിരക്കുകളും മുന്നോട്ട്
പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനായി പലിശ നിരക്ക് അടിക്കടി കൂട്ടിയിട്ടും ഫലമില്ല. പിടിച്ചു നിര്‍ത്താനാവാതെ പണപ്പെരുപ്പം കുതിയ്ക്കുകയാണ്. അതോടെ പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന കാര്യം ഏതാണ്ടുറപ്പായി. ഇതു മോര്‍ഗേജ് വിപണിയെ തകര്‍ക്കും, കടമെടുത്തവര്‍ കുത്തുപാളയെടുക്കും. പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ്

More »

ബ്രിട്ടനിലെ വീട് വിപണി പിടിച്ചു നില്‍ക്കും; 2023-ല്‍ ഇടിവ് 5% മാത്രമെന്ന് പ്രവചനം
പലിശ നിരക്ക് കൂടിയതോടെ മോര്‍ട്ട്‌ഗേജ് ചെലവേറിയത് ബ്രിട്ടനിലെ ഭവന വിപണിയ്ക്കു വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഭയപ്പെട്ട ആഘാതം ഉണ്ടാവില്ലെന്നാണ് പുതിയ പ്രവചനം. 2023-ല്‍ ഭാവന വില അടുത്ത വര്‍ഷം 5% കുറയുമെന്നാണ് നേഷന്‍വൈഡ് പ്രവചിക്കുന്നത്. മഹാമാരിക്ക് മുന്‍പുള്ള നിലയ്ക്ക് തൊട്ടുതാഴെയായി നിരക്കുകള്‍ സ്ഥിരത കൈവരിക്കുമെന്നാണ് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ്

More »

പലിശ നിരക്ക് 3.5 ശതമാനമായി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ലക്ഷക്കണക്കിന് കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് ബില്‍ കുതിക്കും
തുടര്‍ച്ചയായ ഒന്‍പതാം വട്ടവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടി. 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനത്തിലേക്കാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. നവംബറില്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനമായി ഒറ്റയടിക്ക് ഉയര്‍ത്തിയ ശേഷമുള്ള ഏറ്റവും വലിയ ഒറ്റത്തവണ വര്‍ദ്ധനവാണ് ഡിസംബറിലേത്. ഇതോടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, മോര്‍ട്ട്‌ഗേജ് തിരിച്ചടവ് എന്നിവ

More »

ഇടവേളയ്ക്കു ശേഷം രൂപയ്ക്കെതിരെ പൗണ്ട് നൂറ് കടന്നു
നീണ്ട ഇടവേളയ്ക്കു ശേഷം രൂപയ്ക്കെതിരെ പൗണ്ടിന്റെ മുന്നേറ്റം. രൂപയ്ക്കെതിരെ പൗണ്ട് നൂറ് കടന്നു. അടുത്തിടെ 86ലേക്ക് വീണ വിലയാണ് ഇപ്പോള്‍ കുതിച്ചു കയറിയത്. ക്വസി ക്വാര്‍ട്ടങ്ങിന്റെ മിനി ബജറ്റിനെ തുടര്‍ന്ന് വലിയ ഇടിവ് നേരിട്ട ശേഷമാണു സുനാക് പ്രധാനമന്ത്രി ആയി എത്തിയ ശേഷം ഓഹരി വിപണിയുടെ പിന്തുണയില്‍ പൗണ്ട് കുതിച്ചു തുടങ്ങിയത്. 100.12 എന്നതാണ് പുതിയ നില. പലിശ നിരക്ക് വര്‍ധനയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions