ഫോട്ടോ ഉപയോഗിച്ച് അപമാനിച്ചു; ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കി സാന്ദ്ര തോമസ്
സംവിധായകന്‍ ശാന്തിവിള ദിനേശ് ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന്റെ പരാതി. പ്രൊഡ്യൂസേഴ്സസ് അസോസിയേഷന്‍ ഭരവാഹികളും സംവിധായകരുമായ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെയാണ് സാന്ദ്ര തോമസ് പരാതി നല്‍കിയിരിക്കുന്നത്.
സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചതായാണ് സാന്ദ്ര നല്‍കിയ പരാതി. നേരത്തെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനെതിരെയും സാന്ദ്ര പരാതി നല്‍കിയിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനല്‍കിയതിന് പിന്നാലെ അപമാനിച്ചുവെന്നായിരുന്നു പരാതി.
സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണിക്കൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ ഫോട്ടോ ഉപയോഗിച്ച് സാന്ദ്രാ തോമസിനെതിരെ വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്ന്
More »
ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍- നാദിര്‍ഷ
മഞ്ജു തന്നെ അപമാനിച്ചു എന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിര്‍ഷ. മഞ്ജു വാര്യരെ കുറിച്ചുള്ള തന്റെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
'മഞ്ജു വാര്യര്‍ ഒരുപാട് മാറി പോയി പഴയ കാര്യങ്ങളെല്ലാം മറന്നു, ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിര്‍ഷ' എന്നാണ് ന്യൂസ് കാര്‍ഡിലെ വാചകങ്ങള്‍. 'ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം' എന്നാണ് നാദിര്‍ഷയുടെ പ്രതികരണം.
അതേസമയം, നാദിര്‍ഷയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകളാണിത് എന്ന പ്രചാരണത്തോടെയാണ് ഈ വാര്‍ത്ത എത്തിയത്. തന്റെ മകളുടെ വിവാഹം ക്ഷണിക്കാനായി വിളിച്ചപ്പോള്‍ ഫോണ്‍
More »
കുംഭമേള കാണാന്‍ ഒറ്റയ്‌ക്കെത്തി സുപ്രിയ മേനോന്‍; ത്രിവേണി സംഗമത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കുംഭമേളയില്‍ പങ്കെടുത്ത് നിര്‍മ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. പ്രയാഗ് രാജില്‍ നിന്നുള്ള വീഡിയോ സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത് വൈറലായിരിക്കുകയാണ്. വിവിഐപികള്‍ക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്. ത്രിവേണി സംഗമസ്ഥാനത്ത് നിന്നുള്ള സുപ്രിയയുടെ വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.
കുംഭമേളയ്ക്ക് സുപ്രിയ ഒറ്റയ്ക്കാണോ പോയതെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കേരളത്തില്‍ നിന്ന് നിരവധി പ്രമുഖരും കുംഭമേളയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രയാഗ് രാജിലെത്തി കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.
അതേസമയം, സുപ്രിയക്കൊപ്പം പൃഥ്വിരാജ് ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എമ്പുരാന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ്
More »
മുന്‍ഭാര്യ അമൃതയുടെ കേസ്; തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കരുതെന്ന് നടന്‍ ബാല
വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും പൊലീസ് കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ബാല. മുന്‍ ഭാര്യ അമൃതയുടെ പരാതിയിലാണ് കടവന്ത്ര പൊലീസ് ബാലയ്‌ക്കെതിരെ കേസ് എടുത്തത്. മുന്‍ഭാര്യയുമായുള്ള വിഷയത്തില്‍ ഇനി പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിക്കും പൊലീസിനും താന്‍ വാക്ക് കൊടുത്തിട്ടുണ്ടെന്നും അത് തെറ്റിച്ചിട്ടില്ലെന്നും ബാല വ്യക്തമാക്കി.
എന്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാന്‍ വന്നത്. ഞാന്‍ ഇതിനെ കുറിച്ച് ഇനി ഒരിക്കലും പേരെടുത്ത് സംസാരിക്കില്ല എന്ന് കോടതിയിലും പൊലീസിനും ഞാന്‍ വാക്ക് കൊടുത്തതാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിച്ചിട്ടുണ്ട്. പിന്നെ കേസിന് മേലെ കേസ് കൊടുത്ത് എന്റെ വായടച്ചിട്ട് മിണ്ടാതെ ഇരിക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്.
ഞങ്ങള്‍ ഇപ്പോള്‍ സന്തോഷമായി പോകുന്നു, സമാധാനമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ മറ്റേ സൈഡില്‍ നിന്ന് ഇങ്ങനെ
More »
ജോര്‍ജ് കുട്ടിയുടെ മൂന്നാം വരവ്.. ; 'ദൃശ്യം' 3 പ്രഖ്യാപിച്ച് മോഹന്‍ലാല്‍
മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗം ‘ദൃശ്യം 3’ ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ലാല്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമല്ല’ എന്ന വാക്കുകളോടെയാണ് മൂന്നാം ഭാഗമെത്തുന്നുവെന്ന കാര്യം താരം പങ്കുവച്ചത്.
സിനിമയുടെ രണ്ടാം ഭാഗത്തിന് ശേഷം മൂന്നാം ഭാഗം എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ചുള്ള വിവരങ്ങളോ അപ്‌ഡേറ്റുകളോ ഒന്നും ഉണ്ടായിരുന്നില്ല.
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. മൊത്തം 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. ചൈനീസില്‍ അടക്കം ആറ് ബാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം
More »
അനൂപ് മേനോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍
ഇടവേളയ്ക്കു ശേഷം അനൂപ് മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനൂപ് മേനോനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനൂപ് മേനോന്‍ തന്നെയായിരിക്കും.
പ്രണയവും വിരഹവും സംഗീതവും ഇഴ ചേര്‍ന്ന റൊമാന്റിക് എന്റര്‍ടെയ്‌നറാകും ഈ ചിത്രം. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ടൈംലെസ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. അനൂപ് മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ ‘പകല്‍ നക്ഷത്രങ്ങളില്‍’ നായകനായെത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.
2022ല്‍ റിലീസ് ചെയ്ത ‘പദ്മ’ ആണ് അനൂപ് മേനോന്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ. അതേസമയം,
More »
മുമ്പ് ഗ്ലാമര്‍ ചെയ്യില്ലെന്ന് പറഞ്ഞതില്‍ പശ്ചാത്താപമില്ലെന്ന് സാരി ഗേള്‍ ആരാധ്യ
ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന തന്റെ പഴയ പ്രസ്താവനയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് നടി ആരാധ്യ ദേവി. രാം ഗോപാല്‍ വര്‍മ്മയുടെ ‘സാരി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് ആരാധ്യ. ഒരുപാട് ഗ്ലാമര്‍ രംഗങ്ങള്‍ ഈ സിനിമയിലുണ്ടെന്ന് നേരത്തെ പുറത്തെത്തിയ ട്രെയ്‌ലറില്‍ നിന്നും ടീസറില്‍ വ്യക്തമാണ്. ഇതിനിടെയാണ് ആരാധ്യയുടെ പഴയ പ്രസ്താവന ചര്‍ച്ചയാത്.
അന്ന് തന്റെ സാഹചര്യമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും ഇന്ന് ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ട് എന്നാണ് ആരാധ്യ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. 'അന്ന് ഞാന്‍ പറഞ്ഞ ആ വാക്കുകളില്‍ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു.'
'അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമര്‍ റോള്‍സ് ചെയ്യില്ലെന്ന് പറഞ്ഞത്. എന്നാല്‍ വൈവിധ്യം നിറഞ്ഞ
More »
നിര്‍മ്മാതാക്കളുടെ സംഘടനയുടെ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്രാ തോമസ്
നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സുരേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ 'വെടക്കാക്കി തനിക്കാക്കുക' എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് സാന്ദ്രാ തോമസിന്റെ പ്രതികരണം.
More »
ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നു; നിവൃത്തികേട് കൊണ്ട് മുന്നോട്ട് പോവുകയാണ്- ഹണി റോസ്
തനിക്ക് നേരെ ഉയര്‍ന്ന അധിക്ഷേപങ്ങളെ തുടര്‍ന്ന് ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി ഹണി റോസ്. കുറച്ച് ഉത്കണ്ഠ കൂടുതല്‍ ഉണ്ടെങ്കിലും തന്നില്‍ ഒരു പോരാളിയുണ്ട്. അതുകൊണ്ടാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുക്കാന്‍ സാധിച്ചതും പോരാടാന്‍ തീരുമാനിച്ചതും എന്നാണ് ഹണി റോസ് പറയുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിലാണ് ഹണി റോസ് പ്രതികരിച്ചത്.
എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനം എടുത്തത്. മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ട് പോലും മനസിന് ഭയങ്കര ബുദ്ധിമുട്ട്, ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു, ഇതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മളെ ബാധിക്കുന്നു എന്നത് റിയാലിറ്റിയാണ്.
മാനിസകമായി ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു, ആ സമയങ്ങളില്‍ മെന്റല്‍ സ്‌ട്രെസും ഭയങ്കരമായിരുന്നു. പുറത്തു
More »