സിനിമ

തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് യൂണിഫോമില്‍
തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു. തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. L366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാകും എത്തുക എന്നാണ് കരുതപ്പെടുന്നത്. ബിനു പപ്പു ആണ് ചിത്രത്തിന്റെ കോ-ഡയറക്ടര്‍. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366. നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ

More »

ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പേറ്, സംഘര്‍ഷം, യുവതി പിടിയില്‍
പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ് യുവതി. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. ഇവരെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. നഗരത്തില്‍ കൊങ്കു കലാസാഹിത്യ സാംസ്കാരിക ഫെഡറേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു. തിരുപ്പൂര്‍ കലക്ടറേറ്റിനു മുന്നില്‍ വൈരമുത്തുവിന് സ്വീകരണം നല്‍കിയിരുന്നു. ഇതിനിടെയായിരുന്നു ചെരിപ്പെറിഞ്ഞ സംഭവം. കളക്ടറേറ്റില്‍ പരാതി നല്‍കാനെത്തിയതായിരുന്നു ജയ. താന്‍ നേരത്തെ നല്‍കിയ പരാതികളില്‍ നടപടിയില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിനു മുന്നില്‍ ഇവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിലാണ് വൈരമുത്തുവും ഇദ്ദേഹത്തെ സ്വീകരിക്കാനായി ഒരു സംഘമാളുകളും എത്തിയത്. ഇവര്‍ക്കുനേരെ ജയ ചെരിപ്പെറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സ്ഥലത്തു നേരിയ സംഘര്‍ഷത്തിനു കാരണമായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍

More »

ഒന്നരമാസം പുറത്തിറങ്ങിയില്ല, ആരോടും സംസാരിച്ചില്ല- ഭാവന
കഴിഞ്ഞ ഒന്നര മാസം താന്‍ ഒരു സേഫ്റ്റി ബബിളിനുള്ളില്‍ ആയിരുന്നു എന്നും പുറത്തുവരാനോ ആളുകളെ കാണാനോ തയാറായില്ല എന്നും നടി ഭാവന. പല ഇമോഷനലുകളിലൂടെയാണ് കടന്നുപോകുന്നത്. ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കില്ല. ചില ദിനങ്ങളില്‍ ഓക്കെ ആകാന്‍ ശ്രമിക്കുമെന്നും ഭാവന പറഞ്ഞു. പുതിയ ചിത്രമായ അനോമിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ നാളുകളില്‍ കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ച് ഭാവന മനസുതുറന്നത്. 'ഒറ്റവാക്കില്‍ പറയുക ബുദ്ധിമുട്ടാണ്. പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കും, ചില ദിവസങ്ങളില്‍ ഓക്കെയാകാന്‍ ശ്രമിക്കുകയായിരിക്കും. ചില ദിവസങ്ങളില്‍ ഓക്കെയായിരിക്കില്ല. സമ്മിശ്ര വികാരങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്. എല്ലായിപ്പോഴും സന്തോഷിക്കാന്‍ ശ്രമിക്കുന്നൊരു ദുശ്ശീലം

More »

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
സര്‍വം മായ സൂപ്പര്‍ഹിറ്റിന്റെ നിറവില്‍ നില്‍ക്കുന്ന നിവിന്‍ പോളിയുടെ അടുത്ത ചിത്രം 'ബേബി ഗേള്‍' റിലീസിന്. ജനുവരി 23 ന് വേള്‍ഡ് വൈഡ് റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും. നിവിന്‍ പോളി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബോബി സഞ്ജയ്, അരുണ്‍ വര്‍മ്മ എന്നിവരുടെ കൂട്ടുക്കെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. സാധാരണക്കാരന്റെ മനസ്സില്‍ തൊടുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നിവിന്‍ പോളി ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് സനല്‍ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. റൊമാന്റിക്-കോമഡി മുതല്‍ സീരിയസ് കഥാപാത്രങ്ങള്‍ വരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്, ജനപ്രിയവും സ്വാഭാവികമായ അഭിനയശൈലി ഇതൊക്കെ നിവിന്‍ പോളി എന്ന നടനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കുന്നു. അതുകൊണ്ടുതന്നെ നിവിന്റെ അടുത്ത റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

More »

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാന്‍ സാധ്യത. പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയില്‍ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്നാണ് വിലയിരുത്തല്‍. കെ സുരേന്ദ്രന്‍, പ്രശാന്ത് ശിവന്‍, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം, ശോഭ സുരേന്ദ്രന് പാലക്കാട് താല്‍പര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജന്‍സിയെ, ഓരോ മണ്ഡലത്തിന്റെ സ്വഭാവം, വിജയസാധ്യത ആര്‍ക്കൊക്കെ എന്നൊക്കെ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ളത് ഉണ്ണി മുകുന്ദനാണ് എന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ മറ്റ് പ്രമുഖരുടെ പേര് കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബിജെപി ഉണ്ണി മുകുന്ദനോട് ഇക്കാര്യത്തില്‍ ഔദ്യോഗികമായി

More »

യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
താഴിനാട് മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു മത്സരിക്കാനിറങ്ങുന്ന, ദളപതി വിജയ് നായകനായ അവസാനചിത്രം 'ജനനായകന്‍' ആദ്യ റിലീസ് യുകെയില്‍. ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിളായ സാഹചര്യത്തിലാണ് യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി കിട്ടിയിരിക്കുന്നത്. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (BBFC) ചിത്രം 15 റേറ്റിംഗോടെയാണ് അംഗീകരിച്ചത്. മോശമായ ഭാഷ, അക്രമദൃശ്യങ്ങള്‍, ലൈംഗിക ഉള്ളടക്കം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നല്‍കുന്നത്. ഇന്ത്യന്‍ ചിത്രങ്ങള്‍ സാധാരണയായി ആദ്യം CBFC സര്‍ട്ടിഫിക്കറ്റ് നേടാറുള്ളതിനാല്‍, ഇന്ത്യയ്ക്ക് മുന്‍പ് വിദേശത്ത് അനുമതി ലഭിച്ചതാണ് വാര്‍ത്തയായത്. ഇന്ത്യയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ (CBFC) അംഗീകാരം വൈകുന്നതോടെ ജനുവരി 9 ന് നിശ്ചയിച്ചിരുന്ന റിലീസ് അനിശ്ചിതത്വത്തിലായി. നിര്‍ദേശിച്ച സംഭാഷണ

More »

അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
സംവിധായകന്‍ ബോബി സംവിധാനം ചെയ്യുന്ന ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം. 'മെഗാ 158' എന്ന ചിത്രത്തില്‍ നിന്നാണ് മോഹന്‍ലാല്‍ പിന്മാറിയിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനെ അതിഥി വേഷത്തില്‍ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. പ്രതിഫലം വാങ്ങാതെയോ ചെറിയ പ്രതിഫലത്തിലോ മോഹന്‍ലാല്‍ ഈ വേഷം ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. സംവിധായകന്‍ ബോബിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവര്‍ത്തകര്‍ക്ക് ഈ പ്രതീക്ഷ നല്‍കിയത്. എന്നാല്‍, മോഹന്‍ലാല്‍ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതോടെ ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

More »

'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായ ദൃശ്യം- 3നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററില്‍ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും' - ജിത്തു ജോസഫ് പറഞ്ഞു. നിര്‍മാണം ആശിര്‍വാദ് സിനിമാസാണ്.

More »

കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി നേടിയ ലോക എന്ന സിനിമയിലൂടെ 2025 ല്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ കല്യാണി പ്രിയദര്‍ശന്‍ പിതാവിന്റെ തട്ടകമായ ബോളിവുഡിലേക്കും. ലോകയിലെ നടിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കല്യാണി. ജയ് മേഹ്ത സംവിധാനം ചെയ്യുന്ന പ്രളയ് എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. രണ്‍വീര്‍ സിങ് ആണ് സിനിമയിലെ നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹന്‍സല്‍ മെഹ്തയും രണ്‍വീര്‍ സിങും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രണ്‍വീറിന്റെ ആദ്യ നിര്‍മാണമാണ് പ്രളയ്. സമീര്‍ നായരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions