ബിസിനസ്‌

മിനി ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് പൗണ്ട്; സുനാകില്‍ പ്രതീക്ഷയര്‍പ്പിച്ചു വിപണി
റിഷി സുനക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചതിനെ നിക്ഷേപകര്‍ സ്വാഗതം ചെയ്തതോടെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു. ഡോളറിനെതിരെ മിനി ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് പൗണ്ട് എത്തി. സെപ്റ്റംബര്‍ പകുതി മുതല്‍ പൗണ്ട് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു കടന്നു പോയത്. ചൊവ്വാഴ്ച സ്റ്റെര്‍ലിംഗ് 1.9% ഉയര്‍ന്ന് 1.149 ഡോളറിലെത്തി - ലിസ് ട്രസിന്റെ മിനി-ബജറ്റിന് മുമ്പുള്ള

More »

ലിസ് ട്രസിന്റെ രാജിയോടെ വിപണിയ്ക്ക് ഉണര്‍വ്; പൗണ്ടിനും മുന്നേറ്റം
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി പദവിയില്‍ ഇരുന്നയാളെന്ന 'റെക്കോര്‍ഡോടെ' രാജി വച്ച ലിസ് ട്രസിന്റെ നടപടി വിപണിയ്ക്ക് ഉണര്‍വ് നല്‍കി. തകര്‍ന്നടിഞ്ഞ പൗണ്ടിന്റെ മൂല്യത്തില്‍ നേരിയ വര്‍ദ്ധനവും ഉണ്ടായി. ലിസ് ട്രസിന്റെ രാജി പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ പൗണ്ടിന്റെ മൂല്യം 1.13 ഡോളര്‍ ആയി ഉയര്‍ന്നിരുന്നു. രാജി പ്രഖ്യാപനം വന്നതോടെ അത് 1.127 ഡോളര്‍ ആയി. യു

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.25% ആയി ഉയര്‍ത്താന്‍ ഒരുങ്ങുന്നു
യുകെയില്‍ പലിശ നിരക്കുകള്‍ 30 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിലേക്ക്. മോര്‍ട്ട്‌ഗേജുകാര്‍ക്ക് കനത്ത തിരിച്ചടി സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.25 ശതമാനത്തിലേക്ക് ഉയര്‍ത്തും എന്നാണു മുന്നറിയിപ്പ്. ഇതോടെ പലിശ നിരക്കുകള്‍ അടുത്ത മാസം 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ എത്തിച്ചേരുമെന്ന് പറയുന്നു. പണപ്പെരുപ്പം പിടികിട്ടാതെ മുന്നേറുന്ന

More »

പലിശനിരക്ക് വര്‍ദ്ധന: ജനങ്ങളെ കാത്തിരിക്കുന്നത് കടുത്ത ബുദ്ധിമുട്ടെന്ന് ടെസ്കോ ചെയര്‍മാന്‍
ലണ്ടന്‍ : രാജ്യത്ത് പലിശനിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ടെസ്കോ ചെയര്‍മാന്‍. ഭക്ഷണവും ഊര്‍ജവും ഉള്‍പ്പെടെ ആകമാന മേഖലയിലും ജനങ്ങള്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ചെയര്‍മാന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുണ്ടെന്നും അദ്ദേഹം ബിബിസിയോട്

More »

പെന്‍ഷന്‍ ഫണ്ടുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പൗണ്ട് കൂപ്പുകുത്തുന്നു
പെന്‍ഷന്‍ ഫണ്ടുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയതോടെ പൗണ്ട് വീണ്ടും കൂപ്പുകുത്തുന്നു. ബോണ്ട് മാര്‍ക്കറ്റിനു നല്‍കിയിട്ടുള്ള താത്ക്കാലിക സഹായം പിന്‍വലിക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ ഫണ്ടുകള്‍ സ്വയം തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരുന്നു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി

More »

വന്‍ നികുതിയിളവുകള്‍; പൗണ്ട് മുങ്ങുന്നു- ഡോളറിനെതിരെ മൂല്യം 37 വര്‍ഷത്തെ ഇടിവില്‍
50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വെട്ടിക്കുറവ് നീക്കങ്ങളോട് സാമ്പത്തിക വിപണികള്‍ ശക്തമായി പ്രതികരിച്ചതിനാല്‍ പൗണ്ട് ഡോളറിനെതിരെ 37 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു. ചാന്‍സലര്‍ നിരവധി നികുതി വെട്ടിക്കുറവുകളുടെയും സാമ്പത്തിക നടപടികളുടെയും രൂപരേഖ നല്‍കിയതിനെത്തുടര്‍ന്ന് യുകെ ഓഹരികളും ഇടിഞ്ഞു. പൗണ്ട് ഡോളറിനെതിരെ 3 ശതമാനത്തിലധികം ഇടിഞ്ഞു, 1.08 ഡോളറിന് താഴെയായി. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും ഭാഗികമായി ശക്തമായ യുഎസ് ഡോളറും കാരണം സ്റ്റെര്‍ലിംഗ് അടുത്തിടെ ഇടിഞ്ഞു. വെള്ളിയാഴ്ച യൂറോയ്‌ക്കെതിരെ പൗണ്ട് 1% ല്‍ കൂടുതല്‍ ഇടിഞ്ഞ് 1.11 യൂറോയായി കുറഞ്ഞു. രൂപയ്‌ക്കെതിരെ 88.15 ആയി. പൗണ്ടിന്റെ വീഴ്ച യുകെയിലെ പ്രവാസി സമൂഹത്തിനു തിരിച്ചടിയായി. പൗണ്ടിന്റെ വീഴ്ച നാട്ടിലേയ്ക്ക് പണമയക്കലിനെ ബാധിക്കും. കറന്‍സിയുടെ മൂല്യം ഇടിഞ്ഞതിനെ കുറിച്ച് പ്രതികരിക്കാന്‍ ക്വാര്‍ട്ടംഗ് വിസമ്മതിച്ചു,

More »

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ! ജനത്തിന് പട്ടിണിയും പരിവട്ടവും
ന്യൂഡല്‍ഹി : യു.കെയെ പിന്തള്ളി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായെന്നു മാധ്യമങ്ങള്‍. എന്നാല്‍ ജനം പട്ടിണിയും പരിവട്ടവുമായി ജീവിക്കാന്‍ പാടുപെടുമ്പോഴാണ് കടലാസിലെ ഈ കരുത്ത്. ഒരു വര്‍ഷം ഒന്നരലക്ഷം രൂപ പ്രതിശീര്‍ഷ വരുമാനം ഉള്ള ഇന്ത്യ 33 ലക്ഷം രൂപ പ്രതിശീര്‍ഷ വരുമാനം ഉള്ള യുകെയെ പിന്തള്ളുന്നതിന്റെ പൊള്ളത്തരമാണ് ഇവിടെ വെളിപ്പെടുന്നത് . മാത്രമല്ല വര്‍ഷം തോറും ഇന്ത്യയില്‍ നിന്ന് പതിനായിരങ്ങളാണ് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി യുകെയിലേയ്ക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നത് അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത് എന്നാണ്. യു.കെ ഇന്ത്യയ്ക്കു പിന്നില്‍ ആറാം സ്ഥാനത്തും. പത്തുകൊല്ലം മുന്‍പ് ഇന്ത്യ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാമതായിരുന്നത്രെ . അന്നും ബ്രിട്ടന്‍ അഞ്ചാംസ്ഥാനത്തായിരുന്നു. 2021-ലെ അവസാന

More »

പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു താഴ്ന്നു; യുകെ പ്രവാസി സമൂഹം ആശങ്കയില്‍
വിലക്കയറ്റവും ബില്ലുകളും ഉയരുന്നതിനു പിന്നാലെ യുകെയിലെ പ്രവാസി സമൂഹത്തിനു തിരിച്ചടിയായി പൗണ്ടിന്റെ വീഴ്ചയും. രൂപയ്‌ക്കെതിരെ 92.08 പോയിന്റിലെത്തി പൗണ്ട്. 90 വരെയൊക്കെയാണ് കിട്ടുക. യുകെ സമ്പദ്‌വ്യവസ്ഥയുടെ ആശങ്കകള്‍ മൂലം യുഎസ് ഡോളറിനെ അപേക്ഷിച്ച് പൗണ്ടിന്റെ മൂല്യം 4.6 ശതമാനം ഇടിഞ്ഞു. 2016 ഒക്ടോബറില്‍ ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് ശേഷമാണ് ഡോളറിനെതിരെ പൗണ്ടിന്റെ വില ഇത്രയും ഇടിഞ്ഞത്. വിലക്കയറ്റത്തോടും ഊര്‍ജ്ജ ബില്ലുകള്‍ ഉയരുന്നതിനോടുമുള്ള ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും കാഴ്ചപ്പാടാണ് ഇടിവില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. പൗണ്ടിന്റെ വില താഴ്ന്ന സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് വിദേശയാത്ര ചെയ്യുന്ന സാഹചര്യങ്ങളില്‍ പണം സൂക്ഷിച്ച് ചെലവാക്കേണ്ടി വരും. 1.15 ആണ് ഡോളറിനെതിരെയുള്ള നിരക്ക്.

More »

അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്കുകള്‍ കൂട്ടും; മോര്‍ട്ഗേജുകാര്‍ക്കു കനത്ത പ്രഹരം
പലിശ നിരക്കുകള്‍ കൂട്ടിയുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഹരം തുടരും. അടുത്ത മാസം 0.5% നിരക്ക് വര്‍ദ്ധനയാണ് വരുക. ഇതോടെ സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ 2.25 ശതമാനത്തിലെത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനുള്ള പരിശ്രമത്തിലാണ് പലിശ നിരക്കുകള്‍ കൂട്ടേണ്ടി വരുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു. തുടര്‍ച്ചയായി ആറ് തവണ വര്‍ദ്ധിപ്പിച്ച പലിശ നിരക്ക് അടുത്ത മാസം വീണ്ടും ഉയരുമെന്നത് മോര്‍ട്ഗേജുകാരെയും ബാധിക്കും. പണപ്പെരുപ്പത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ അടുത്ത മാസം പലിശ നിരക്കുകളില്‍ 0.5 ശതമാനം പോയിന്റ് വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. റോയിറ്റേഴ്‌സ് നടത്തിയ സര്‍വയില്‍ സെപ്റ്റംബറില്‍ നിരക്കുകള്‍ നിലവിലെ 1.75 ശതമാനത്തില്‍ നിന്നും 2.25 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്നാണ് 51 ഇക്കണോമിസ്റ്റുകളില്‍ 30 പേരും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions