ഇമിഗ്രേഷന്‍

ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11% കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം വേണം
2025 ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11 ശതമാനം കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം കാണിക്കേണ്ടിവരും. ജനുവരി 2 മുതല്‍ യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ജീവിത ചെലവുകള്‍ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകള്‍ കാണിക്കണം. ലണ്ടനിലെ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1483 പൗണ്ടും ലണ്ടന് പുറത്തുള്ള കോഴ്‌സിന് പ്രതിമാസം 1136 പൗണ്ടുമാണ് തെളിവായി കാണിക്കേണ്ടത്. ഒരു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ലണ്ടനില്‍ മൊത്തം 13347 പൗണ്ടും ലണ്ടന് പുറത്ത് 10224 പൗണ്ടും വേണം. വീസ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് 28 ദിവസമെങ്കിലും ഈ ഫണ്ടുകള്‍ കൈവശം വച്ചിരിക്കണം. നിലവില്‍ ജീവിത ചെലവ് ലണ്ടനില്‍ പ്രതിമാസം 1334 പൗണ്ടും മറ്റ് പ്രദേശങ്ങളില്‍ 1023 പൗണ്ടുമാണ്. ആദ്യമായി വീസ അപേക്ഷിക്കുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ജീവിത ചെലവും താമസവും വഹിക്കുന്നതിന് കുറഞ്ഞത് 38700 പൗണ്ട് വരുമാനം

More »

കുടിയേറ്റക്കാര്‍ക്ക് ഇ-വിസ കിട്ടാക്കനി; 10 ലക്ഷം പേര്‍ക്ക് ഇപ്പോഴും സുപ്രധാന രേഖ കൈയില്‍ കിട്ടിയിട്ടില്ല
കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ ജീവിക്കാനും, ജോലി ചെയ്യാനും അവകാശം തെളിയിക്കുന്ന ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ (ഇ-വിസകള്‍)ഡിസംബറിന് അപ്പുറം അസാധു. എന്നാല്‍ പുതിയ ഇ-വിസകള്‍ ലഭിക്കാത്തതായി 1 മില്ല്യണിലേറെ ജനങ്ങള്‍ ഇപ്പോഴുമുണ്ട്. ഫിസിക്കല്‍ റസിഡന്‍സ് പെര്‍മിറ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കാന്‍ ഇരിക്കവെയാണ് പുതിയ ഡിജിറ്റല്‍ രേഖ ലഭിക്കാന്‍ കുടിയേറ്റക്കാര്‍ പെടാപ്പാട് പെടുന്നത്. യുകെയിലെ പൗരന്‍മാര്‍ അല്ലാത്തവര്‍ക്കും, ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കും യുകെയില്‍ താമസിക്കാന്‍ അവകാശം നല്‍കുന്നത് തെളിയിക്കാന്‍ ഫിസിക്കല്‍ രേഖയ്ക്ക് പകരം ഡിജിറ്റല്‍ ഇ വിസയിലേക്ക് മാറാനാണ് ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നത്. ലോകത്തില്‍ തന്നെ ആദ്യമായാണ് ഫിസിക്കല്‍ എന്‍ട്രി വിസയും, റസിഡന്‍സ് പെര്‍മിറ്റും പൂര്‍ണ്ണമായി ഡിജിറ്റലിലേക്ക് മാറ്റുന്നത്. ഏകദേശം 4 മില്ല്യണ്‍ ആളുകളാണ് ഫിസിക്കല്‍

More »

കുടിയേറ്റക്കാരുടെ വരവ് തടയാന്‍ ഒറ്റ പദ്ധതി കൊണ്ട് കാര്യമില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി; ലക്‌ഷ്യം കൂടുതല്‍ വിസാ നിയന്ത്രണം
തദ്ദേശീയരെ വിവിധ ജോലികള്‍ക്കായി പരിശീലിപ്പിക്കുന്നത് വഴി ജോലിക്കാരെ പുറമെ നിന്നും എത്തുന്നത് കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ വെട്ടിച്ചുരുക്കാമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ആ സ്വപ്‌നം ഫലം കാണാന്‍ ഇടയില്ലെന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ഉപദേശകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടീഷ് ജോലിക്കാരുടെ സ്‌കില്ലുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഇമിഗ്രേഷന്‍ കണക്കുകളില്‍ വലിയ മാറ്റം വരുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെന്നാണ് ഉപദേശകരുടെ പക്ഷം. കുടിയേറ്റക്കാരുടെ വരവ് തടയാന്‍ ഒറ്റ പദ്ധതി കൊണ്ട് കാര്യമില്ലെന്ന് പറയുന്ന മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി കൂടുതല്‍ വിസാ നിയന്ത്രണങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരുടെ വരവ് തടയാന്‍ 'ഒറ്റ പദ്ധതി' കൊണ്ട് കാര്യമില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി.

More »

ബ്രിട്ടനിലെ സ്റ്റുഡന്റ്, വര്‍ക്ക് വിസകളില്‍ മേധാവിത്തം നിലനിര്‍ത്തി ഇന്ത്യക്കാര്‍
നിയന്ത്രണങ്ങള്‍ മൂലം സമീപകാലത്ത്‌ യുകെയിലേക്കു ഇന്ത്യയില്‍ നിന്നുള്ളവരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ സ്റ്റുഡന്റ്, വര്‍ക്ക് വിസകളില്‍ മേധാവിത്തം ഇപ്പോഴും ഇന്ത്യക്കാര്‍ക്കു തന്നെ. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഡാറ്റ പ്രകാരം സ്റ്റുഡന്റ്, വര്‍ക്ക് വിസ കാറ്റഗറികളില്‍ ഏറ്റവും വലിയ ഇയു ഇതര കുടിയേറ്റക്കാര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് തന്നെയാണെന്ന് പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോകുന്നതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പരമ്പരാഗതമായി സ്വീകരിച്ച് വരുന്ന രീതി. ഇതില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ 116,000 വര്‍ക്ക് വിസകള്‍ ഇന്ത്യന്‍ സമൂഹത്തിന് ലഭിച്ചപ്പോള്‍, സ്റ്റഡി വിസ ഇനത്തില്‍ 127,000 പേരും യുകെയിലേക്ക് എത്തിയെന്ന് ഒഎന്‍എസ് വ്യക്തമാക്കി. ഇയു ഇതര കുടിയേറ്റക്കാരുടെ ഇടയില്‍ ഇന്ത്യന്‍

More »

ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ പ്രശ്‌നങ്ങള്‍ ഇ-വിസ തിരിച്ചടിയാകുന്നു
ഇ-വിസകള്‍ ലഭിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് മൂലം യുകെയില്‍ ജീവിക്കാനും, ജോലി ചെയ്യാനും അവകാശമുള്ള നിരവധി ആളുകള്‍ക്ക് അത് തെളിയിക്കാന്‍ കഴിയാത്ത സ്ഥിതി. ഇ-വിസകള്‍ ലഭിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് ആയിരക്കണക്കിന് ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുമെന്ന് മനുഷ്യാവകാശ പ്രചാരകര്‍ പറയുന്നു. ഈ പ്രശ്‌നം നേരിട്ടവര്‍ക്ക് യുകെയില്‍ തങ്ങാന്‍ കഴിയുമെങ്കിലും ജോലി ചെയ്യാന്‍ അവകാശം തെളിയിക്കാനോ, വീട് വാടകയ്ക്ക് എടുക്കാനോ കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യം ഹോം ഓഫീ ഓഫീസും സമ്മതിക്കുന്നു. ഈ മാസം അവസാനത്തോടെയാണ് ഹോം ഓഫീസ് ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തിലേക്ക് നീങ്ങുന്നത്. ഫിസിക്കലായി രേഖകള്‍ കൈവശം വെയ്ക്കുന്നത് ഇതോടെ അവസാനിക്കും. ഇ-വിസകള്‍ക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും നിരവധി ആളുകള്‍ക്ക് ഇത് ലഭിച്ചിട്ടില്ല. 10 വര്‍ഷത്തെ കഠിനമായ വിസാ റൂട്ടിലുള്ളവരാണ് പ്രധാനമായും ഇതിന്റെ പ്രശ്‌നം നേരിടുന്നത്. കുറഞ്ഞ

More »

യുകെയില്‍ നെറ്റ് മൈഗ്രേഷന്‍ കഴിഞ്ഞ വര്‍ഷം 906,000 എന്ന റെക്കോര്‍ഡ് നിലയില്‍
കടുത്ത കുടിയേറ്റ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും യുകെയില്‍ കഴിഞ്ഞ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ 906,000 എന്ന റെക്കോര്‍ഡ് നിലയില്‍. 2023 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ കണക്കാണിത്. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ഇതെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) ആദ്യം ഇത് 740,000 ആയിരുന്നു എന്ന് കണക്കാക്കിയെങ്കിലും ഇപ്പോള്‍ ഈ കണക്ക് 166,000 ആയി ഉയര്‍ത്തി. 2024 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ വാര്‍ഷിക നെറ്റ് മൈഗ്രേഷന്‍ - രാജ്യത്ത് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നവരും തമ്മിലുള്ള വ്യത്യാസം - 728,000 ആയി കുറഞ്ഞിട്ടുണ്ട്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ 'ഉടന്‍' പ്രസിദ്ധീകരിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കണ്‍സര്‍വേറ്റീവ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫില്‍പ്പ് പറഞ്ഞു, തന്റെ

More »

യുകെ ഇനി ഇ-വിസയിലേക്ക്, ഇന്ത്യക്കാര്‍ക്ക് ഏറെ സഹായകരം
യുകെ 2025 ഓടെ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സംവിധാനത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇ-വിസ സംവിധാനം ഉടന്‍ നടപ്പിലാകും. ഇന്ത്യയില്‍ ഇത് എപ്പോള്‍ ആരംഭിക്കുമെന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇ-വിസ സംവിധാനം വഴി വിസ അംഗീകാരത്തിന് ശേഷം ഫിസിക്കല്‍ ഡോക്യുമെന്റ് കാത്തിരിക്കേണ്ടി വരില്ല. കോവിഡ് കാലത്തിനു ശേഷം ഇന്ത്യക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിസ നല്‍കുന്നതെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ ലിന്‍ഡി കാമറൂണ്‍ പറഞ്ഞു. 2024 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, വിസിറ്റ്, സ്റ്റഡി, വര്‍ക്ക് വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ യുകെ വിസ ലഭിച്ചത് ഇന്ത്യന്‍ പൗരന്മാര്‍ക്കാണ്.ഇന്ത്യയില്‍ യുകെ വിസ നടപടികള്‍ വേഗത്തിലാക്കുന്നതിനായി ബയോമെട്രിക് വിവരങ്ങള്‍ ആദ്യം ശേഖരിക്കും. തുടര്‍ന്ന് ഡിജിറ്റല്‍ അല്ലാത്ത ഉപഭോക്താക്കളില്‍ നിന്ന് വിസ അപേക്ഷകേന്ദ്രങ്ങളില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യും. യുകെ വിസയ്ക്കുള്ള ഫീസ് 6 മാസത്തെ

More »

മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു ഇയു സെറ്റില്‍മെന്റ് വിസ തട്ടിപ്പ് സംഘം
യുകെയില്‍ പിആര്‍ വിസ കിട്ടാന്‍ വേണ്ടി മലയാളി വിദ്യാര്‍ഥികളടക്കമുള്ള വിദേശിയരെ ചതിക്കുഴിയില്‍പ്പെടുത്താന്‍ ഇയു സെറ്റില്‍മെന്റ് തട്ടിപ്പ് സംഘങ്ങള്‍ സജീവം. വിസ തട്ടിപ്പിന് ഇരകളാകുന്നതായി റിപ്പോര്‍ട്ട്. പഠന ശേഷം ജോലി ലഭിക്കാതെ വരുന്നതോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തവരാണ് ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടുന്നത്. യുകെയിലെ നിയമം അനുസരിച്ച് വിശദമായ പരിശോധനക്ക് ശേഷമായിരിക്കും ഇയു സെറ്റില്‍മെന്റ് പദ്ധതി നടപ്പാക്കുക. വിവാഹം കഴിച്ചവര്‍ ഒരുമിച്ചാണോ താമസിക്കുന്നത് എന്നതടക്കമുള്ള വിശദാംശങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. നേരിട്ട് എത്തി സ്ഥിതി വിലയിരുത്തും. കള്ളത്തരമാണെന്ന് കണ്ടെത്തിയാല്‍ വലിയ ശിക്ഷയാകും ഈ കുട്ടികള്‍ അനുഭവിക്കേണ്ടിവരിക. ഇതൊക്കെ മറച്ചുവെച്ചാണ് ഇയു വിസ തട്ടിപ്പ് സംഘങ്ങള്‍ നിരവധി പേരെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. ഇത്തരം തട്ടിപ്പിനായി 15 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.

More »

യുകെയില്‍ താമസിക്കാന്‍ അവകാശമില്ലാത്തവരെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 5 വര്‍ഷം തടവും വന്‍ തുക പിഴയും!
ലണ്ടന്‍ : യുകെയില്‍ താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അവകാശമില്ലാത്ത ആളുകളെ ജോലിക്ക് എടുക്കുന്ന തൊഴിലുടമകളെ പൂട്ടാന്‍ ഉറച്ചു ഹോം ഓഫീസ്. യുകെയില്‍ തൊഴിലുടമയെ യോഗ്യത ഇല്ലാത്ത ആളുകളെ ജോലിക്ക് നിയമിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 5 വര്‍ഷത്തേക്ക് ജയിലിലാക്കാനും വന്‍ തുക പിഴ അടയ്ക്കാനും ശിക്ഷിച്ചേക്കാം. ജോലി നല്‍കിയ ആള്‍ക്ക് യുകെയില്‍ പ്രവേശിക്കാനോ അവിടെ തുടരാനോ അനുമതി ഇല്ലാതിരിക്കുക, ചെയ്യാന്‍ അനുവാദമില്ലാത്ത ജോലികള്‍ ചെയ്യിപ്പിക്കുക, ജോലിക്കെടുക്കുന്നവരുടെ രേഖകള്‍ അപൂര്‍ണ്ണമായിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് യുകയില്‍ ഒരു തൊഴിലുടമ ശിക്ഷിക്കപ്പെടുന്നത്. യുകെയില്‍ അനധികൃതമായി കുടിയേറിയവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹോം ഓഫീസ് നിരീക്ഷണം ശക്തമാക്കുന്നത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ആളുകളെ യുകെയിലേക്ക് കടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions