അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു കുത്തേറ്റു; 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് ആക്രമണം
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു നേരെ വംശീയാക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. പാല്‍ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോള്‍ ഒരു പറ്റം കൗമാരക്കാര്‍ 'ഗോബാക്ക് ഇന്ത്യ' പറഞ്ഞ് വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു എന്നാണു വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കുത്തേറ്റതോടെ ചോരയൊലിപ്പിച്ച നിലയില്‍ യുവാവ് റോഡിലിറങ്ങി വാഹനം തടഞ്ഞു നിര്‍ത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നത്രെ. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ട്.
ഒരു ഇടവേളയ്ക്കു ശേഷം അയര്‍ലന്‍ഡില്‍ വിദേശികള്‍ക്കെതിരായ ആക്രമണം ശക്തമായിട്ടുണ്ട്. തണുപ്പു കാലം കഴിഞ്ഞതോടെ കൗമാരക്കാരും യുവാക്കളും വളരെ വൈകി മാത്രം വീടുകളില്‍ കയറുന്ന സാഹചര്യമാണുള്ളത്. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് ഇവരില്‍ പലരും നിരത്തുകളിലുള്ളത്. അതുകൊണ്ടു തന്നെ
More »
കൊട്ടിക്കലാശം കഴിഞ്ഞു; പതിനെട്ടടവും പയറ്റി മുന്നണികള്‍
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ മൂന്ന് മുന്നണികളും ആവേശത്തിലാഴ്ത്തി കൊട്ടിക്കലാശം അവസാനിച്ചു. വൈകിട്ട് ആറ് മണി വരെയായിരുന്നു കൊട്ടിക്കലാശം. ബുധനാഴ്ച നിശബ്ദ പ്രചാരണമായിരിക്കും. ഒമ്പതാം തീയ്യതി കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ വലിയ ആവേശത്തിലാണ് കൊട്ടിക്കലാശം നടത്തിയത്. എല്‍ഡിഎഫ്, യുഡിഎഫ് ഭരണം ഉറപ്പെന്ന് അവകാശപ്പെടുമ്പോള്‍ നിര്‍ണായക സീറ്റുകള്‍ പിടിച്ചു കറുത്ത കുതിരയാകാനാണ് എന്‍ഡിഎ ശ്രമം. ഭരണവിരുദ്ധ വികാരം, അടിയൊഴുക്കുകള്‍ എന്നിവയാകും വിധി നിശ്ചയിക്കുക
വോട്ടെടുപ്പ് അടുത്തുവരവേ തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന് വമ്പന്‍ പ്രതീക്ഷയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പരമാവധി നിയമസഭാ മണ്‌ഡലങ്ങള്‍ തങ്ങളെ തുണയ്‌ക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. അതോടൊപ്പം വടക്കന്‍ കേരളത്തിലും മധ്യ
More »
സഹപ്രവര്‍ത്തകയെ 'ആന്റി' എന്ന് വിളിച്ച യുവാവ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
സഹപ്രവര്‍ത്തകയായ 61 കാരിയെ ആവര്‍ത്തിച്ച് 'ആന്റി' എന്ന് വിളിച്ചതിന് 1.80 ലക്ഷം രൂപയോളം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജീവനക്കാരിയായ എല്‍സ എസ്റ്റീവ്‌സിന്റെ പരാതിയിലാണ് നടപടി. എംപ്ലോയ്മെന്റ് ട്രൈബ്യൂണലാണ് വിധിച്ചത്. സഹപ്രവര്‍ത്തകനായ യുവാവ് പലതവണ വിലക്കിയിട്ടും നിരന്തരം തന്നെ ആന്റി എന്ന് സംബോധന ചെയ്യുന്നതായി 61- കാരി ആരോപിച്ചു. താന്‍ ബഹുമാനപൂര്‍വമാണ് ഇങ്ങനെ വിളിച്ചതെന്ന സഹപ്രവര്‍ത്തകന്റെ വാദം ട്രിബുണല്‍ അംഗീകരിച്ചില്ല.
തന്റെ പ്രായത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് എല്‍സ പരാതി നല്‍കിയത്. പേര് വിളിക്കണമെന്ന് പലതവണ നിര്‍ദേശിച്ചിട്ടും ആന്റിയെന്ന് വിളിക്കുന്നത് ചാള്‍സ് നിര്‍ത്തിയില്ല. കൂടാതെ ലിപ്സ്റ്റിക് ഇടുന്നതില്‍ പരിഹസിക്കുകയും ചെയ്തതായി 61-കാരി ആരോപിച്ചു. തുടര്‍ന്ന് 2023-ല്‍ ചാള്‍സിന്റെ പെരുമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പരാതി നല്‍കി. മാനസികമായി തന്നെ വേദനിപ്പിക്കുകയും
More »
ഒരേയൊരു സഞ്ജു; മലയാളി വീരഗാഥ
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതാ ഒരു മലയാളിയുടെ പേര് തങ്കലിപികളാല്‍ എഴുതപ്പെട്ടിരിക്കുന്നു. ഇന്ത്യയെ സെമിയിലേയ്ക്കും ഫൈനലിലേയ്ക്കും കിരീടത്തിലേയ്ക്കും നയിച്ച സഞ്ജു സാംസണ്‍ ഇനി ചിത്ര പുസ്തകത്തില്‍ എല്ലാ കാലവും ഉണ്ടായിരിക്കും. കഴിഞ്ഞ ലോകകപ്പിലുടനീളം ടീമില്‍ ഉണ്ടായിരുന്നിട്ടും സൈഡ് ബെഞ്ചിലിരുന്നു കളികാണേണ്ടിവന്നിട്ടും ഈ ലോകകപ്പിന്റെ തുടക്കത്തിലും പുറത്തിരിക്കേണ്ടിവന്നിട്ടും കാലത്തിന്റെ കാവയനീതി മായ്ക്കാനായില്ല. ഫലം ഇന്ത്യയെ ഒറ്റയ്ക്ക് സെമിയിലേയ്ക്കും കിരീടത്തിലേയ്ക്കും ഒരു മലയാളി നയിച്ചിരുന്നു.
അഞ്ചു മത്സരങ്ങളില്‍ നിന്നായി 321 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു പരമ്പരയിലെയും താരമായി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഐ.സി.സി. ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്ണിന് തകര്‍ത്ത് ആണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച്
More »
റോമില്‍ നിന്ന് ലണ്ടനിലെ രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ
യുകെയില്‍ നിന്ന് ഏകദേശം 1,500 മൈല്‍ അകലെനിന്ന് ലണ്ടനിലെ ഒരു രോഗിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശസ്ത്രക്രിയ. വൈദ്യശാസ്ത്ര രംഗത്ത് അഭിമാന നേട്ടമാണ് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ കൈവരിച്ചിരിക്കുന്നത്. ലണ്ടനിലെ ഗൈസ് ആന്‍ഡ് സെന്റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ ശസ്ത്രക്രിയാ സംഘം ഇറ്റലിയിലെ റോബോട്ടിക് സര്‍ജറി വിദഗ്ധന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. എന്‍ഡോമെട്രിയോസിസ് ബാധിച്ച രോഗിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇറ്റലിയിലെ റോമില്‍ നിന്ന് റോബോട്ടിക് സംവിധാനം നിയന്ത്രിച്ചാണ് വിദഗ്ധര്‍ ലണ്ടനിലെ ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ നടത്തിയത്. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷനും അത്യാധുനിക റോബോട്ടിക് സര്‍ജറി സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് സാധ്യമായത്. രോഗിയുടെ ശരീരത്തില്‍ സ്ഥാപിച്ചിരുന്ന
More »
ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
കുട്ടി പീഡകന്‍ എപ്സ്റ്റീനുമായുള്ള ഇടപാടുകള്‍ മുഖം നഷ്ടപ്പെട്ട ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ പോലീസ് കസ്റ്റഡിയിലായി. പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന അതീവ ഗൗരവകരമായ കുറ്റാരോപണത്തിലാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 66-ാം ജന്മദിനത്തിലാണ് അറസ്റ്റ് എന്നത് കൗതുകമായി. നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള 'വുഡ് ഫാം' എന്ന വസതിയില്‍ വെച്ചാണ് വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ നാടകീയ നീക്കങ്ങള്‍ ആരംഭിച്ചത്. ആറോളം പോലീസ് വാഹനങ്ങളിലായി എത്തിയ ഉദ്യോഗസ്ഥര്‍ ആന്‍ഡ്രൂവിനെ കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്റെ നിലവിലെ വസതിയിലും, മുന്‍പ് താമസിച്ചിരുന്ന വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജിലും ഒരേസമയം തിരച്ചില്‍ നടത്തുകയും ചെയ്തു.
ജെഫ്രി എപ്സ്റ്റീനുമായുള്ള ആന്‍ഡ്രൂവിന്റെ വഴിവിട്ട ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ച പ്രധാന ഘടകം. ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായി (Trade Envoy) പ്രവര്‍ത്തിച്ചിരുന്ന
More »
ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ കടുത്ത പ്രതിരോധത്തിലാക്കി അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ എപ്സ്റ്റീന്‍ ഫയലുകള്‍. അന്തരിച്ച വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കല്‍ നിന്നുള്ള ഇമെയിലുകള്‍ ആസ്പദമാക്കി ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
റഷ്യന്‍ പെണ്‍കുട്ടികളുമായുള്ള ബന്ധത്തിലൂടെ ഗേറ്റ്‌സിന് ലൈംഗികരോഗം ബാധിച്ചുവെന്നും, ഇത് തന്റെ ഭാര്യ മെലിന്‍ഡ അറിയാതെ ചികിത്സിക്കാന്‍ രഹസ്യമായി ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഈ രേഖകള്‍ അവകാശപ്പെടുന്നത്.
'ദി സണ്‍', 'ഡെയ്‌ലി മെയില്‍' എന്നീ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2013 ജൂലൈ മാസത്തില്‍ എപ്സ്റ്റീന്‍ തനിക്ക് തന്നെ അയച്ച ഇമെയിലുകളിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഗേറ്റ്‌സിന്റെ തീരുമാനത്തില്‍
More »
യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
കേരളത്തിലടക്കം നല്ലൊരു ശതമാനം കൗമാരക്കാരും പുരുഷന്‍മാരും മദ്യപാനത്തിലേയ്ക്ക് നീങ്ങുമ്പോള്‍ യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണം കുറഞ്ഞുവരികയാണ്. രാജ്യത്തു കാല്‍ശതമാനം മുതിര്‍ന്നവരും ഇപ്പോള്‍ മദ്യപാനം ഉപേക്ഷിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പുരുഷന്‍മാരും, കൗമാരക്കാരുമാണ് അഭൂതപൂര്‍വ്വമായ തോതില്‍ മദ്യപാനം ഉപേക്ഷിക്കുന്നത്. കൂടാതെ കുട്ടികള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് മദ്യം പരീക്ഷിച്ച് നോക്കാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ടെന്ന് ഡാറ്റകള്‍ പറയുന്നു.
16 വയസില്‍ താഴെയുള്ള കുട്ടികളില്‍ കേവലം 33 ശതമാനം പേരാണ് മദ്യം രുചിച്ചവര്‍. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 71 ശതമാനമായിരുന്നു ഈ നിരക്ക്. കൂടാതെ 24 ശതമാനം മുതിര്‍ന്നവര്‍ ഒരു വര്‍ഷത്തിനിടെ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് എന്‍എച്ച്എസ് ഹെല്‍ത്ത് സര്‍വ്വെ ഫോര്‍ ഇംഗ്ലണ്ട് കണ്ടെത്തി.
More »
ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്നുള്ള ചര്‍ച്ചയ്ക്ക് ശേഷം സാബു എം ജേക്കബ് മാധ്യമങ്ങളെ കണ്ടു മുന്നണി പ്രവേശനം പ്രഖ്യാപിച്ചു. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാര്‍ട്ടി രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാര്‍ട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാര്‍ജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താന്‍ ഇരിക്കവെയാണ് നിര്‍ണായക നീക്കം.
നാലു പഞ്ചായത്തില്‍ അധികാരത്തിലുണ്ടായിരുന്ന പാര്‍ട്ടിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ അംഗങ്ങള്‍ ഉണ്ടായതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തും കൈവിട്ടു. ഈ സാഹചര്യത്തിലാണ് എന്‍ഡിഎ മുന്നണിയിലക്കേുള്ള
More »