ബിസിനസ്‌

ഡോ. ബോബി ചെമ്മണൂര്‍ ടാബ്‌ലെറ്റുകള്‍ നല്‍കി ; ജയിലില്‍ കഴിയുന്നവര്‍ക്ക് ഇനി വീട്ടുകാരെ കാണാം

വടകര: ജയിലില്‍ കഴിയുന്നവര്‍ക്ക് വീട്ടുകാരുമായി സംവദിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ഡോ. ബോബി ചെമ്മണൂര്‍. കോവിഡ് 19 രോഗബാധയുടെ സാഹചര്യത്തില്‍ ജയിലുകളില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് അവരുടെ ബന്ധുക്കളുമായി നേരില്‍ കൂടിക്കാഴ്ച നടത്തുവാനും കേസ് സംബന്ധവും കുടുംബ സംബന്ധവുമായ കാര്യങ്ങള്‍ യാതൊന്നും തന്നെ നിര്‍വ്വഹിക്കുവാനും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നവര്‍ക്ക് ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബഹു. സുപ്രീം കോടതി ഇ മുലാക്കാത്ത് സഹായത്തോടെ വീഡിയോകോള്‍ വഴി ഇതിനുള്ള സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ജയില്‍ വകുപ്പ് മേധാവി റിഷിരാജ് സിംഗ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്താനും ഇതിനാവശ്യമായ ടാബ് ലെറ്റോ ലാപ് ടോപ്പോ സന്നദ്ധ സംഘടനകളില്‍ നിന്നും മറ്റും സംഭാവനയായി സ്വീകരിക്കുവാനും നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ജയിലുകളിലേക്കായി ഡോ. ബോബി ചെമ്മണൂര്‍ ടാബ്‌ലെറ്റുകള്‍ നല്‍കിയത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് വടകര ഷോറൂം മാനേജര്‍ ജിതേഷ് വടകര സബ്ജയില്‍ സൂപ്രണ്ട് ജിജേഷ് ഇ. വി. ക്ക് കൈമാറി. ചടങ്ങില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വിജീഷ് കുമാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ഷാര്‍വിന്‍, സുബിന്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions