ബിസിനസ്‌

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു, യൂറോയ്‌ക്കെതിരെ പൗണ്ട് ഉയര്‍ന്ന നിലയില്‍, രൂപക്കെതിരെ സ്ഥിരത

കഴിഞ്ഞ വര്‍ഷം ഭയപ്പെട്ടതിനേക്കാള്‍ ബ്രിട്ടീഷ് മികച്ച സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതായി കണക്കുകള്‍. യൂറോയ്‌ക്കെതിരെ പൗണ്ട് ഉയര്‍ന്ന നിലയിലെത്തി. 1.175 ആണ് ഇന്നത്തെ നില. ലോക് ഡൗണിനു മുമ്പ് 2020 ഫെബ്രുവരിക്കു ശേഷമുള്ള മുതലുള്ള ഏറ്റവും ശക്തമായ നിലയാണ് ഇതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) പുതുക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020 ല്‍ 9.8 ശതമാനം ഇടിഞ്ഞു - മുന്‍ എസ്റ്റിമേറ്റായ 9.9 ശതമാനത്തേക്കാള്‍ അല്പം മെച്ചപ്പെട്ടെങ്കിലും 1709 ലെ ഗ്രേറ്റ് ഫ്രോസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യം ആണിത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 19.5 ശതമാനം സങ്കോചമാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിചാരിച്ചതിലും ശക്തമായി തിരിച്ചെത്താനായി. യുകെയില്‍ കോവിഡ് വാക്‌സിനുകളുടെ വിജയകരമായ ഉപയോഗം ബ്രക്‌സിറ്റ് ഡീല്‍ എന്നിവ ശക്തമായ വീണ്ടെടുക്കലിന് വഴിയൊരുക്കി.

യൂറോയ്‌ക്കെതിരായ നേട്ടങ്ങള്‍ക്കൊപ്പം, പൗണ്ട് ഡോളറിനെതിരെ 1.38 ന് മുകളിലേക്ക് ഉയര്‍ന്നു. രൂപക്കെതിരെ പൗണ്ട് മൂന്നക്കത്തില്‍ സ്ഥിരത കൈവരിച്ചിരിക്കുകയാണ്. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഇതാദ്യമായി പൗണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നക്കം കടന്നു. പിന്നീട് മൂന്നക്കത്തില്‍ തന്നെ തുടരുകയാണ്. യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ്. യുകെ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പലരും നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കടംവാങ്ങിയും ലോണെടുത്തും ഇപ്പോള്‍ നാട്ടിലേക്ക് പണമയക്കാനുള്ള തത്രപ്പാടിലാണ് പ്രവാസികള്‍.

അതേസമയം രൂപയുടെ തകര്‍ച്ച, യുകെയില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയാണ്. ലോണെടുത്ത പണം ഫീസടയ്ക്കുന്നതിനും യുകെയിലെ ജീവിതച്ചിലവുകള്‍ക്കും തികയാതെ വരുമെന്നതാണ് കാരണം.

കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ വാക്‌സിനും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉപയോഗിച്ചുള്ള യുകെ സര്‍ക്കാരിന്റെ പോരാട്ടമാണ് പൗണ്ടിന് കൂടുതല്‍ വിപണിമൂല്യം നേടിക്കൊടുത്തത്. വാക്‌സിന്‍ വിതരണം വിജയമായതോടെ ഏപ്രിലോടെ യുകെ കോവിഡില്‍ നിന്നും മുക്തി നേടിത്തുടങ്ങുമെന്നും അടുത്തവര്‍ഷത്തോടെ യുകെ സാമ്പത്തിക മേഖല ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. പൗണ്ടിന്റെ കുതിപ്പ് യുകെ ഓഹരി വിപണികള്‍ക്കും നേട്ടമായി. .

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് അന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. എന്നാല്‍ ബ്രക്‌സിറ്റ്‌ മൂലമുണ്ടായ ഇടിവ് നാല് വര്‍ഷത്തിന് ശേഷം പരിഹരിക്കപ്പെടുകയാണ്.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions