ബിസിനസ്‌

ഇന്ത്യയിലുടനീളം പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഫിജികാര്‍ട്ട്



ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായുള്ള മുന്‍നിര ഡയറക്ട് സെല്ലിംഗ്, ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി അസമിലെ ഗുവാഹത്തിയില്‍ ആരംഭിച്ച പുതിയ റീജിയണല്‍ മാര്‍ക്കറ്റിംഗ് ഓഫീസിന്റെ ഉദ്ഘാടനം ഫിജികാര്‍ട്ട് സി.ഒ.ഒ. അനീഷ് കെ. ജോയ് നിര്‍വഹിച്ചു. ചടങ്ങില്‍ മുഹമ്മദ് ബഷീര്‍, തോമസ് വളപ്പില, സരോജ് ഭാസ്‌കര്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യയിലെ വിശ്വസനീയമായ ബ്രാന്‍ഡായി മാറിയ ഫിജികാര്‍ട്ടില്‍ നിലവില്‍ അഞ്ച് ലക്ഷത്തോളം അഫിലിയേറ്റ്‌സുണ്ട്.

സ്വന്തമായി ഉദ്പാദിപ്പിക്കുന്ന 500 ല്‍പരം ഉല്‍പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിലൂടെ പുതിയ ഷോപ്പിംഗ് അനുഭവമാണ് ഫിജികാര്‍ട്ട് നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ 200 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിക്ഷേപിച്ചുകൊണ്ട് കമ്പനി വിപുലപ്പെടുത്താനും പദ്ധതിയുണ്ട്.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions