ബിസിനസ്‌

ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി

ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ റെസ്‌ക്യൂ ബോട്ട് ഡെമോ നടത്തി. കൊയിലാണ്ടി കണയങ്കോട് കായലില്‍ വെച്ച് നടത്തിയ പരിശീലനം ശ്രദ്ധേയമായി. നമ്മുടെ നാട്ടില്‍ ജല അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്

അമീന്‍ റെസ്‌ക്യൂ ടീമും ബോചെയും കണയങ്കോട് പരീശീലനം നടത്തിയത്. എങ്ങനെ മുങ്ങിപ്പോകുന്ന ആളെ കരയ്ക്ക് എത്തിക്കാം, വഞ്ചികള്‍ മറയുമ്പോള്‍ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം, പ്രളയ സമയത്ത് എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതെല്ലാം പരിശീലനത്തിന്റെ ഭാഗമായി നടന്നു. ബിജു കക്കയം, ബോചെ, പത്രോസ്, റിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ആറ് വര്‍ഷമായി കേരളത്തിലുടനീളം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിയെത്തുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സംഘമാണ് അമീന്‍ റെസ്‌ക്യൂ ടീം. ഇനിമുതല്‍ കേരളത്തില്‍ എവിടെയും, എന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ബോചെ അമീന്‍ റെസ്‌ക്യൂ ടീം തയ്യാറായിരിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ട് ഓസ്‌ട്രേലിയയില്‍ നിന്നാണ് ഇറക്കുമതി ചെയ്ത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തു അമീന്‍ റെസ്‌ക്യൂ ടീം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന് ബോചെ പറഞ്ഞു. അതിനുള്ള അംഗീകാരമാണ് ഈ ബോട്ട് എന്ന് അദ്ദേഹം കൂടി ചേര്‍ത്തു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions