ആരോഗ്യം

ആര്‍ട്ടിക്കില്‍ ആണവ യുദ്ധക്കപ്പലുകള്‍ നിരത്തി പുടിന്‍; ആശങ്ക


ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെട്ട യുദ്ധക്കപ്പലുകള്‍ നിരത്തി പുടിന്‍; 30 വര്‍ഷത്തിനിടെ ആദ്യമായുള്ള നീക്കം പാശ്ചാത്യ ചേരികള്‍ക്കുള്ള മുന്നറിയിപ്പ്; ആണവശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്തി റഷ്യ

30 വര്‍ഷത്തിനിടെ ആദ്യമായി ആര്‍ട്ടിക്കില്‍ ആണവായുധങ്ങള്‍ വഹിക്കുന്ന യുദ്ധക്കപ്പലുകള്‍ നിരത്തി റഷ്യ. ശീതയുദ്ധ കാലത്ത് മുന്‍ സോവിയറ്റ് യൂണിയന്റെ നോര്‍ത്തേണ്‍ ശ്രേണി പതിവായി ആണവായുധങ്ങളുമായി ഈ മേഖലയിലെ സമുദ്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ ആധുനിക റഷ്യ ഈ രീതിയിലേക്ക് നീങ്ങുന്നത് ആദ്യമായാണ്. നോര്‍വീജിയന്‍ ഇന്റലിജന്‍സ് സര്‍വ്വീസാണ് ആണവായുധ കപ്പല്‍ ആര്‍ട്ടിക്കില്‍ എത്തിയതായി വിവരം പുറത്തുവിട്ടത്.



ഇതിനിടെ അലാസ്‌കയ്ക്ക് സമീപം റഷ്യ തങ്ങളുടെ രണ്ട് ടിയു-95 പെയര്‍ ന്യൂക്ലിയര്‍ ബോംബറുകള്‍ പറപ്പിച്ച് ശക്തിപ്രകടനം നടത്തിയിരുന്നു.

യുക്രൈനിലെ യുദ്ധം ആരംഭിച്ച ശേഷം റഷ്യക്ക് ആണവായുധങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതോടൊപ്പം ആണവശേഷിയുള്ള സിര്‍കോണ്‍ ഹൈപ്പര്‍സോണിക് മിസൈലുകളുടെ പരീക്ഷണവും റഷ്യ നടത്തി. ആര്‍ട്ടിക് മേഖലയില്‍ റഷ്യ അടുത്ത കാലത്തായി തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ച് വരികയാണ്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions