ആരോഗ്യം

വിലകുറഞ്ഞ മദ്യവും, ഫാസ്റ്റ് ഫുഡ് ശീലവും കരളിന് ഹാനികരം


യുകെ ജനത വിലകുറഞ്ഞ മദ്യവും, ഫാസ്റ്റ് ഫുഡ് ശീലവും നിയന്ത്രിക്കണമെന്ന് മുന്‍നിര ഹെല്‍ത്ത് ചാരിറ്റി. ലിവര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെയാണ് ഈ മുന്നറിയിപ്പ്. അനാരോഗ്യകരമായ ഡയറ്റുകള്‍ മൂലം കഴിഞ്ഞ ദശകത്തില്‍ ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണങ്ങളില്‍ 40% വര്‍ധനയ്ക്ക് വഴിയൊരുക്കിയെന്നാണ് ബ്രിട്ടീഷ് ലിവര്‍ ട്രസ്റ്റ് വ്യക്തമാക്കുന്നത്.

യുകെയില്‍ കാന്‍സര്‍ മരണങ്ങളുടെ പ്രധാന കാരണമായി ഇത് മാറുകയാണ്. 1970-കള്‍ക്ക് ശേഷം ആദ്യമായി മരണനിരക്കുകള്‍ മൂന്നിരട്ടിയാണ് ഉയര്‍ന്നത്. 'കേസുകളും, മരണങ്ങളും വര്‍ദ്ധിക്കാന്‍ പ്രധാന കാരണങ്ങള്‍ മദ്യവും, അമിതവണ്ണവുമാണ്. നല്ലൊരു ശതമാനം ആളുകളും അമിതമായി മദ്യപിക്കുന്നു, ഇവര്‍ക്ക് അമിതഭാരവുമുണ്ട്. രണ്ട് വിഷയങ്ങളിലും അടിയന്തര സര്‍ക്കാര്‍ നടപടി വേണം', ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് പമേല ഹീലി പറഞ്ഞു.

ഇവയെല്ലാം എളുപ്പത്തില്‍ ലഭിക്കുന്ന പരിപാടി സര്‍ക്കാര്‍ നേരിടണം. അനാരോഗ്യകരമായ ഭക്ഷണം താരതമ്യേന ലാഭത്തില്‍ സുലഭമായി കിട്ടുന്നു, അവര്‍ ചൂണ്ടിക്കാണിച്ചു. ഉയര്‍ന്ന കൊഴുപ്പും, മധുരവും, ഉപ്പുമുള്ള ഭക്ഷണങ്ങള്‍ മള്‍ട്ടി-ബൈ ഡീലുകള്‍ വഴി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വില്‍ക്കുന്നത് തടയാനുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്.

മദ്യത്തിന് മിനിമം വില നിശ്ചയിക്കണമെന്നാണ് അസോസിയേഷന്‍ ഓഫ് ഡയറക്ടേഴ്‌സ് ഓഫ് പബ്ലിക് ഹെല്‍ത്ത് വ്യക്തമാക്കുന്നത്. 2018 മുതല്‍ സ്‌കോട്ട്‌ലണ്ടില്‍ മദ്യത്തിന് മിനിമം വില നിശ്ചയിച്ചിരുന്നു. ലിവര്‍ കാന്‍സര്‍ നിരക്ക് വര്‍ദ്ധിക്കുന്നതിനെ കുറിച്ചുള്ള തെളിവുകള്‍ ചാരിറ്റി കോമണ്‍സ് ഹെല്‍ത്ത് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

മദ്യം ഏഴ് തരത്തിലുള്ള കാന്‍സറിന് കാരണമാകുന്നതിനെ കുറിച്ച് ബോധവത്കരണം വര്‍ദ്ധിപ്പിക്കണമെന്നാണ് ചാരിറ്റി ആവശ്യപ്പെടുന്നത്. യുകെയില്‍ ഓരോ വര്‍ഷവും 6000 പ്രൈമറി ലിവര്‍ കാന്‍സറുകളാണ് കണ്ടെത്തുന്നത്. ദിവസേന 16 കേസുകള്‍ എന്ന നിലയിലാണ് ഇത്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions