ബിസിനസ്‌

തുടര്‍ച്ചയായ 15-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടുമോ?

ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായ 15-ാം വട്ടവും പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2008ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇത് സമീപഭാവിയിലെ അവസാന വര്‍ദ്ധനവ് ആയിരിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേരുമ്പോള്‍ നിരക്ക് 15-ാം തവണയും ഉയര്‍ത്തുന്നതിനെ അനുകൂലിക്കുമെന്നാണ് വിപണികള്‍ വിശ്വസിക്കുന്നത്. നിലവിലെ 5.25 ശതമാനത്തില്‍ നിന്നും 5.5 ശതമാനത്തിലേക്കാകും വര്‍ദ്ധിക്കുക.

കടമെടുപ്പ് ചെലവുകള്‍ വീണ്ടും ഉയരുന്നത് കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയായി മാറും. നിലവില്‍ രണ്ട് വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് നിരക്ക് 6.66 ശതമാനത്തിലാണ്. 2021-ല്‍ ഇത് 2.3 ശതമാനമായിരുന്നു. എന്നിരുന്നാലും ഇക്കുറിയിലെ വര്‍ദ്ധന അവസാനത്തേതായി മാറുമെന്ന് ട്രേഡേഴ്‌സ് കരുതുന്നു.

5.5 ശതമാനത്തില്‍ വര്‍ദ്ധനവ് നിലനില്‍ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. അടുത്തിടെ ഉണ്ടായ ഉയര്‍ന്ന വേതന വര്‍ദ്ധനവുകള്‍ പണപ്പെരുപ്പത്തെ ബാധിക്കുമെന്ന് നേരത്തെ ബാങ്ക് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions