ആരോഗ്യം

30 വയസിനു മുമ്പ് ടൈപ് 2 ഡയബെറ്റിസ് പിടിപെട്ടാല്‍ ആയുസ് 14 വര്‍ഷം കുറയാം!

യുവാക്കളില്‍ വലിയ തോതില്‍ ടൈപ് 2 ഡയബെറ്റിസ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പുതിയ പഠനം. 30 വയസ്സിന് മുന്‍പ് ടൈപ് 2 ഡയബെറ്റിസ് പിടിപെടുന്നത് ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. 30 വയസിനു മുമ്പ് ടൈപ് 2 ഡയബെറ്റിസ് പിടിപെട്ടാല്‍ ആയുസ് 14 വര്‍ഷം കുറയാം. ഏറെ അപകട സാധ്യതയുള്ളവരെ കണ്ടെത്തണമെന്നും, അവരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അതായത്, ടൈപ്പ് 2 പ്രമേഹം ബാധിച്ചിരുന്നില്ലെങ്കില്‍ അവര്‍ ജീവിക്കുമായിരുന്ന കാലത്തോളം, 30 വയസ്സിന് മുന്‍പ് ഇത് ബാധിച്ചാല്‍ ജീവിക്കാന്‍ കഴിയില്ല എന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയൂന്നത്. ഡയബെറ്റിസ് യു കെയുടെ കണക്കുകള്‍ പ്രകാരം 4.3 ദശലക്ഷം ആളുകള്‍ക്കാണ് പ്രമേഹം ഉള്ളത്. എന്നാല്‍ അവരില്‍ ഏകദേശം 8.5 ലക്ഷം പേരുടെ രോഗം ഇനിയും സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്.

ഓരോ വര്‍ഷവും ഏകദേശം 10 ബില്യന്‍ പൗണ്ടാണ് എന്‍ എച്ച് എസ് ചെലവഴിക്കുന്നത്. ഇത് എന്‍ എച്ച് എസിന്റെ മൊത്തം ചെലവിന്റെ ഏകദേശം 10 ശതമാനത്തോളം വരും. ടൈപ്പ് 2 പ്രമേഹം ബാധിച്ചവരുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായി വര്‍ദ്ധിക്കും. ഗ്ലൂക്കോസിനെ വിഘടിപ്പിക്കുന്ന ഹോര്‍മോണ്‍ ആയ ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കുന്നതില്‍ ശരീരം പരാജയപ്പെടുന്നതാണ് ഇതിന് കാരണം. ഇത് വൃക്കകളുടെ തകരാറ്, കാന്‍സര്‍, ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകാം.

നേരത്തെ നടത്തിയ ഒരു പഠനത്തില്‍ ടൈപ്പ് 2 പ്രമേഹം ബാധിച്ചവര്‍ അത് ഇല്ലാത്തവരേക്കാള്‍ ശരാശരി ആറ് വര്‍ഷം കുറച്ചു മാത്രമെ ജീവിച്ചിരിക്കുകയുള്ളു എന്ന് തെളിഞ്ഞിരുന്നു. ഏകദേശം 1.5 മില്യന്‍ ആളുകളുടെ രേഖകള്‍ പരിശോധിച്ചായിരുന്നു പുതിയ പഠനം നടത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ ദി ലാന്‍സെറ്റ് ഡയബെറ്റിസ് ആന്‍ഡ് എന്‍ഡോക്രിനോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions