സിനിമ

റിലീസിന് പിന്നാലെ മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍

റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ വ്യാജ പ്രിന്റുകള്‍ ടെലിഗ്രാമില്‍ പ്രചരിക്കുന്നു. വ്യാഴാഴ്ചയാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഭ്രമയുഗം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നതിനിടെയാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്.

പ്രിന്റ് ഫിലിം എന്ന ഐഡിയില്‍ നിന്നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ഈ മാസം ഒമ്പതിന് തിയേറ്ററുകളില്‍ എത്തിയ പ്രേമലു, ടോവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളുടെയും യാത്ര 2 എന്ന തമിഴ് ചിത്രത്തിന്റെയും വ്യാജ പതിപ്പും ടെലിഗ്രാമില്‍ പ്രചരിക്കുന്നുണ്ട്.

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഭ്രമയുഗത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന കഥാപാത്രത്തില്‍ എത്തുന്നത് അര്‍ജുന്‍ അശോകനാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions