സിനിമ

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്, സ്വകാര്യതയെ മാനിക്കണം- അഭ്യര്‍ത്ഥനയുമായി കരീന കപൂര്‍

മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് നടന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍. എല്ലാവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നാണ് കരീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളില്‍ നിന്നും കവറേജുകളില്‍ നിന്നും വിട്ടുനില്‍ക്കണം എന്നാണ് കരീനയുടെ അഭ്യര്‍ത്ഥന.

'ഞങ്ങളുടെ കുടുംബത്തിന് അവിശ്വസനീയമാംവിധം അപകടം നിറഞ്ഞ ദിവസമായിരുന്നു ഇത്. സംഭവിച്ചത് എന്താണെന്ന് മനസിലാക്കിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളിപ്പോഴും. ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. മാധ്യമങ്ങളും പാപ്പരാസികളും നിരന്തരമായ ഊഹാപോഹങ്ങളില്‍ നിന്നും കവറേജുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഞാന്‍ ബഹുമാനത്തോടെയും വിനയത്തോടെയും അഭ്യര്‍ഥിക്കുന്നു.'


'നിങ്ങളുടെ ആശങ്കകളും പിന്തുണയും ഞങ്ങള്‍ വിലമതിക്കുന്നു. എങ്കിലും നിരന്തരമായ നിങ്ങളുടെ പരിശോധനയും ശ്രദ്ധയുമൊക്കെ ഞങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യതയുണ്ടാക്കും. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഇടം നല്‍കണമെന്നും താഴ്മയായി അഭ്യര്‍ഥിക്കുന്നു. ഇത്രയും നിര്‍ണായകമായ സാഹചര്യത്തില്‍ നിങ്ങള്‍ ഞങ്ങളെ മനസിലാക്കിയതിനും സഹകരിച്ചതിനും നന്ദി' എന്നാണ് കരീന കുറിപ്പില്‍ പറയുന്നത്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions