സിനിമ

മോഹന്‍ലാലിന് നായിക മാളവിക മോഹനന്‍; സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വം' തുടങ്ങുന്നു

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കോമ്പോയില്‍ ഒരുങ്ങുന്ന ‘ഹൃദയപൂര്‍വ്വം’ ചിത്രത്തില്‍ മാളവിക മോഹനന്‍ നായികയാകും. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. സത്യന്‍ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10ന് ആരംഭിക്കും. അഖില്‍ സത്യന്‍ ആണ് ചിത്രത്തിന്റെ കഥ. സിനിമയില്‍ അസോസിയേറ്റ് ആയാണ് അനൂപ് സത്യന്‍ പ്രവര്‍ത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നടി സംഗീത, അമല്‍ ഡേവിസ്, നിഷാന്‍, ജനാര്‍ദനന്‍, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. അനു മൂത്തേടത്ത് ഛായാഗ്രഹണം. എഡിറ്റിങ് കെ. രാജഗോപാല്‍, കലാസംവിധാനം പ്രശാന്ത് മാധവ്. കൊച്ചി, പൂണൈ എന്നിവിടങ്ങളിലാകും ചിത്രീകരണം.

അതേസമയം, തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തുന്ന ‘തുടരും’ ആണ് മോഹന്‍ലാലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions