സിനിമ

വീണ്ടും കല്യാണം കഴിക്കാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നതായി ആര്യ

വീണ്ടും വിവാഹിതയാകാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിന്നൂടെ എന്ന് പലരും പറയും പക്ഷെ തനിക്ക് ഒരു കൂട്ട് വേണമെന്നുണ്ട്. കല്യാണം കഴിച്ചിട്ടുള്ള ഒരു റൊമാന്റിക് ലൈഫ് ആണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അത് നടക്കുമോ എന്ന് തനിക്ക് അറിയില്ല എന്നാണ് ആര്യ പറയുന്നത്.

'പുതിയൊരു വിവാഹത്തെപ്പറ്റി രണ്ട് വര്‍ഷമായി ഞാന്‍ ആഗ്രഹിക്കുന്നു, ആ ഒരു ജീവിതം ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ഗ്ലാസ് കാപ്പിയിട്ട് ഭര്‍ത്താവിന് കൊടുത്ത് രണ്ടാളും വര്‍ത്തമാനം പറഞ്ഞിരിക്കുന്ന, ഒരു റൊമാന്റിക് ലൈഫ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്, പക്ഷേ അത് നടക്കുമോ എന്ന് എനിക്ക് അറിയില്ല' എന്നാണ് ആര്യ പറയുന്നത്.

അതേസമയം, നേരത്തെയും വീണ്ടും വിവാഹിതയാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് ആര്യ തുറന്നു പറഞ്ഞിരുന്നു. ആദ്യ വിവാഹം പിരിഞ്ഞതിനെ കുറിച്ച് പലപ്പോഴായി ആര്യ തന്നെ സംസാരിച്ചിട്ടുണ്ട്. തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട ബ്രേക്കപ്പിനെക്കുറിച്ചും നടി സംസാരിച്ചിട്ടുണ്ട്. ഇതിന് ശേഷം വീണ്ടും പ്രണയത്തിലായെന്നും എന്നാല്‍ അയാള്‍ തന്നെ ചതിച്ച് തന്റെ അടുത്ത സുഹൃത്തിനൊപ്പം പോയെന്നും നടി വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ ഒരു ആരാധകന് നല്‍കിയ മറുപടിയില്‍ 2025ല്‍ വിവാഹം ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും ആര്യ വ്യക്തമാക്കിയിരുന്നു. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലന്‍ ആയിരുന്നു ആര്യയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് റോയ എന്ന മകളുമുണ്ട്. മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions