സിനിമ

നടി നവ്യ നായരുടെ വിവാഹജീവിതം ചര്‍ച്ചയാക്കി വീണ്ടും സോഷ്യല്‍മീഡിയ

നടി നവ്യ നായരുടെ വിവാഹജീവിതം ചര്‍ച്ചയാക്കി പാപ്പരാസികള്‍ . നവ്യ നായരും ഭര്‍ത്താവ് സന്തോഷ് മേനോനും വേര്‍പിരിയാന്‍ ഒരുങ്ങുന്നുവെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നവ്യയുടെ പോസ്റ്റുകളില്‍ നിന്നും ഭര്‍ത്താവ് അപ്രത്യക്ഷമായതോടെയാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. മകന്‍ സായ് കൃഷ്ണയുടെ ജന്മദിനം പോലും നവ്യ ആഘോഷമാക്കിയിട്ടില്ല എന്നാണു കണ്ടെത്തല്‍ .

ഇതിനിടെ നവ്യ കൂടെയില്ലാതെയുള്ള സന്തോഷ് മേനോന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെരുന്ന അമ്പലത്തില്‍ നടന്ന തൈപ്പൂയ ആഘോഷത്തില്‍ സന്തോഷ് മേനോന്‍ സഹോദരിക്കൊപ്പം പങ്കെടുത്ത ചില ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഈ ഉത്സവത്തില്‍ നവ്യ നായരെയോ മകനെയോ കാണാന്‍ ഇല്ല. ഇതാണ് ചര്‍ച്ചയാകുന്നത്.

ഭര്‍ത്താവ് സന്തോഷ് തൈപ്പൂയ ആഘോഷങ്ങളില്‍ പങ്കെടുത്തപ്പോള്‍ നവ്യ ദുബായ് സന്ദര്‍ശനത്തില്‍ ആയിരുന്നുവെന്നാണ് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നുള്ള സൂചന. മുംബൈയില്‍ ബിസിനസ് നടത്തുകയാണ് സന്തോഷ് മേനോന്‍. നവ്യയുടെ നൃത്തവിദ്യാലയമായ മാതംഗിയുടെ തുടക്കത്തിലാണ് സന്തോഷ് മേനോന്‍ നടിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്.

പിന്നീട് മകന്റെ മുമ്പത്തെ വര്‍ഷമുള്ള പിറന്നാള്‍ ആഘോഷത്തിലും സന്തോഷ് മേനോന്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന ചടങ്ങുകളിലൊന്നും നവ്യക്കൊപ്പം സന്തോഷ് പങ്കെടുത്തിരുന്നില്ല. വിവാഹ ശേഷം കുറച്ച് വര്‍ഷങ്ങള്‍ നവ്യ മുംബൈയില്‍ ജീവിച്ചുവെങ്കിലും, പിന്നീട് മകനുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സന്തോഷ് മേനോന്‍ എവിടെ എന്ന് ചോദിച്ച് ഉയരുന്ന കമന്റുകള്‍ക്കൊന്നും നവ്യ മറുപടി നല്‍കാറില്ല.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions