സിനിമ

പീഡന കേസിലെ കുറ്റപത്രം റദ്ദാക്കാന്‍ സംവിധായകന്‍ രഞ്‌ജിത്ത്‌ ഹൈക്കോടതിയില്‍

ബംഗാളി നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംവിധായകന്‍ രഞ്‌ജിത്ത്‌ ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌ പരിഗണിക്കാന്‍ കേസ്‌ പത്തു ദിവസത്തേക്കു മാറ്റി. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ്‌ എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്‌. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്‌.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ ആദ്യം രജിസ്‌റ്റര്‍ ചെയ്‌ത കേസാണിത്‌. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്താന്‍ രൂപവത്‌കരിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്‌.

ഈ വിഷയത്തിന്റെ പേരിലാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകുന്നത്. രഞ്ജിത്തിനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഒരു നടനും പീഡന ആരോപണം ഉന്നയിച്ചിരുന്നു.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions