സിനിമ

'എമ്പുരാന്‍' വിവാദത്തിനിടെ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്

'എമ്പുരാന്‍' സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഫീസുകളില്‍ ഇഡി റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.


ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച മോഹന്‍ലാല്‍-പൃഥ്വിരാജ് സിനിമ 'എമ്പുരാന്‍' 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. സിനിമ കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.

അതേസമയം, എമ്പുരാന്‍ സിനിമയ്ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെ 24 കട്ടുകളോടെ സിനിമ റീ എഡിറ്റ് ചെയ്തിരുന്നു. റീ എഡിറ്റ് ചെയ്ത വേര്‍ഷനാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചത്.

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നതും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളുടെയും സീനുകള്‍ കട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ബജ്രംഗി എന്ന വില്ലന്റെ പേര് ബല്‍ദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇത് തന്റെ നിര്‍ദേശപ്രകാരമാണെന്ന് സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions