ബിസിനസ്‌

യുകെ പണപ്പെരുപ്പം 2.6%ലേക്ക് താഴ്ന്നു; പലിശ നിരക്ക് കുറയ്ക്കാന്‍ സമ്മര്‍ദം

മാര്‍ച്ച് മാസം യുകെ പണപ്പെരുപ്പം 2.6% ആയി കുറഞ്ഞു. ഇതോടെ അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേലുള്ള സമ്മര്‍ദം വര്‍ദ്ധിക്കും. ഏപ്രില്‍ മാസത്തിലെ വിവിധ ബില്ലുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം ദുര്‍ബലമായിരുന്നു.

ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സും, മറ്റ് സേവന ബില്ലുകളും, ഒപ്പം ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും ചേര്‍ന്നാണ് സ്ഥിതി ദുഷ്‌കരമാക്കുന്നത്. 2.7 ശതമാനം വരെ പ്രതീക്ഷിച്ച സ്ഥാനത്താണ് പണപ്പെരുപ്പം 2.6 ശതമാനത്തിലേക്ക് എത്തുന്നത്.

ജനുവരിയില്‍ 3 ശതമാനത്തിലേക്ക് ഉയര്‍ന്ന പണപ്പെരുപ്പം ഫെബ്രുവരി 2.8% ആയും കുറഞ്ഞിരുന്നു. കുറയുന്ന ഇന്ധന വിലയും, വിനോദങ്ങള്‍ക്കായുള്ള ചെലവ് വര്‍ദ്ധിക്കാത്തതും പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. ഫെബ്രുവരിയില്‍ പെട്രോള്‍ വില ശരാശരി ലിറ്ററിന് 1.6 പെന്‍സ് താഴ്ന്നിരുന്നു.

എന്നാല്‍ ഏപ്രില്‍ മുതല്‍ പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. സമ്മറില്‍ 4 ശതമാനത്തിലേക്ക് എത്തിയ ശേഷം അടുത്ത വര്‍ഷത്തോടെ മാത്രമാകും തിരിച്ചിറക്കം. അടുത്ത മാസം മോണിറ്ററി പോളിസി യോഗത്തില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ സാധ്യത തെളിയുന്നുണ്ട്. എന്നാല്‍ ശമ്പളവര്‍ദ്ധന കൂടി കണക്കിലെടുക്കുമ്പോള്‍ എത്രത്തോളം വരുമെന്നത് സംബന്ധിച്ച് സംശയമുണ്ട്.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions