ബിസിനസ്‌

പണപ്പെരുപ്പം 3.5 ശതമാനത്തില്‍; പലിശ നിരക്ക് കുറയുമെന്ന മോഹങ്ങള്‍ക്ക് തിരിച്ചടി

പലിശ നിരക്കുകള്‍ കുറയാന്‍ വഴിയൊരുങ്ങുന്നുവെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് പണപ്പെരുപ്പ നിരക്കില്‍ കുതിപ്പ്. ഏപ്രില്‍ മാസത്തില്‍ എല്ലാ മേഖലയിലെ ബില്ലുകളും കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം അതിശയിപ്പിക്കുന്ന തോതില്‍ വര്‍ദ്ധിച്ചത്. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി 3.5 ശതമാനത്തിലേക്കാണ് കുതിപ്പ്.

വാട്ടര്‍ ബില്ലുകള്‍, എനര്‍ജി ചെലവുകള്‍, കൗണ്‍സില്‍ ടാക്‌സ് എന്നിവയെല്ലാം നാടകീയമായ തോതിലാണ് കഴിഞ്ഞ മാസം വര്‍ദ്ധിച്ചത്. ഈ ഘട്ടത്തിലാണ് പണപ്പെരുപ്പം 3.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനിലെ വര്‍ദ്ധനവും, നാഷണല്‍ മിനിമം വേജിലെ വര്‍ദ്ധനവും വിലക്കയറ്റം സൃഷ്ടിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. എന്നാല്‍ ഇത് പരിഗണിച്ചും സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയതിലും ഏറെ തോതില്‍ പണപ്പെരുപ്പം ഉയര്‍ന്നു.

ഗ്യാസ്, വൈദ്യുതി, വെള്ളം, ഗതാഗംത എന്നിങ്ങനെ സകല ബില്ലുകളും ഉയര്‍ന്നത് കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മാസം ദുരിത മാസമായി മാറിയിരുന്നു. കുടുംബങ്ങളുടെ ബില്ലുകളില്‍ സുപ്രധാന തോതില്‍ വര്‍ധന രേഖപ്പെടുത്തിയത് പണപ്പെരുപ്പം കുത്തനെ ഉയരാന്‍ ഇടയാക്കിയെന്ന് ഒഎന്‍എസ് പറയുന്നു.

മാര്‍ച്ച് മാസത്തില്‍ 2.6 ശതമാനത്തിലേക്ക് താഴ്ന്ന ശേഷം ഈ കുതിപ്പ് നടത്തിയത് അധികൃതരെ സ്തബ്ധരാക്കിയിട്ടുണ്ട്. ഇതോടെ പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കണമെന്ന ആവശ്യങ്ങളെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അവഗണിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. പണപ്പെരുപ്പം കൂടിയത് മോര്‍ട്ട് ഗേജ് വിപണിയെയും ബാധിച്ചിട്ടുണ്ട്.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions