ബിസിനസ്‌

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: സ്വര്‍ണവിലയും എണ്ണവിലയും കുതിയ്ക്കുന്നു

കേരളത്തില്‍ സ്വര്‍ണവിലയുടെ റെക്കോര്‍ഡ് മുന്നേറ്റം. രാജ്യാന്തര സ്വര്‍ണവിലയുടെ കുതിച്ചുകയറ്റമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വില ഗ്രാമിന് 195 രൂപയും, പവന് 1560 രൂപയും വര്‍ദ്ധിച്ചു. സ്വര്‍ണവില ഗ്രാമിന് 9295 രൂപയും പവന് 74,360 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3430 ഡോളറും, രൂപയുടെ ഡോളര്‍ വിനിമയ നിരക്ക് 86.14 ആണ്.

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇസ്രയേല്‍,ഇറാനെ ആക്രമിച്ചതാണ് വിലവര്‍ദ്ധനവിന്റെ പ്രധാന കാരണമായി കരുതുന്നത്. രാജ്യാന്തര വില മുന്നേറ്റം തുടര്‍ന്നാല്‍ കേരളത്തില്‍ ഇന്നുതന്നെ സ്വര്‍ണവില റെക്കോര്‍ഡ പുതുക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോര്‍ഡ് തിരുത്തിയാണ് സ്വര്‍ണ വിലയുടെ കുതിപ്പ്.

കഴിഞ്ഞവര്‍ഷം ജൂണ്‍ 13ന് കേരളത്തില്‍ പവന് 52,920 രൂപയേ വിലയുണ്ടായിരുന്നു, ഗ്രാമിന് 6,615 രൂപയും. ഒറ്റവര്‍ഷംകൊണ്ട് സ്വര്‍ണവിലയില്‍ കൂടിയത് പവന് 21,440 രൂപ. ഗ്രാമിന് 2,680 രൂപയുമാണ്. ആഭരണ പ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട് സ്വര്‍ണവിലയിലെ മാറ്റം. കഴിഞ്ഞമാസം മേയ് 15ന് പവന്‍വില 68,880 രൂപയിലേക്കും ഗ്രാം വില 8,610 രൂപയിലേക്കും ഇടിഞ്ഞിരുന്നു. തുടര്‍ന്ന്, ഇതുവരെ കൂടിയത് പവന് 5,480 രൂപയും ഗ്രാമിന് 685 രൂപയുമാണ്. ഈ മാസം ഇതുവരെ മാത്രം ഗ്രാമിന് 375 രൂപയും പവന് 3,000 രൂപയും ഉയര്‍ന്നിട്ടുണ്ട്.

ഒരു പവന്‍ സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 80000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
യുദ്ധ സാഹചര്യം ക്രൂഡ് ഓയില്‍ വിലയിലും കുതിപ്പിനിടയാക്കി.

  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  • യുദ്ധത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഇടിഞ്ഞു
  • പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് താഴ്ന്നു; ആശ്വാസമായി നിരക്കുകള്‍
  • പൗണ്ടിനെതിരെ രൂപ 128 ല്‍; പ്രധാന കറന്‍സികള്‍ക്കെതിരെയും വീഴ്ച, നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശനിരക്ക് 5.25% വരെ കുതിച്ചുയര്‍ന്നേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്
  • പണപ്പെരുപ്പം 3.3 ശതമാനത്തില്‍; പലിശ നിരക്ക് ഉടനെ കുറയില്ല
  • പലിശനിരക്ക് ഉയര്‍ന്നേക്കാമെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിക്കു ഷോക്കാകും
  • പലിശ നിരക്ക് വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions