സിനിമ

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വ ചിത്രത്തില്‍ മഞ്ജു വാര്യര്‍


മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രമാണ് ‘ആരോ’. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.

വ്യക്തിപരമായ സന്തോഷമാണിത്. തന്റെ സിനിമാ ജീവിതത്തില്‍ എടുത്തു പറയുന്ന കുറച്ച് കഥാപാത്രങ്ങള്‍ എഴുതിയത് രഞ്ജിത്ത് ആണ്. അദ്ദേഹം ഇങ്ങനെയൊരു ഹ്രസ്വ ചിത്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂക്കയാണ് നിര്‍മ്മിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ ആരെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കുമോ?

ആദ്യമായാണ് താന്‍ ഒരു ഹ്രസ്വചിത്രത്തിന്റെ ഭാഗമാവുന്നത് എന്നാണ് മഞ്ജു വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിര്‍മ്മിച്ചത്. സംവിധായകന്‍ രഞ്ജിത്ത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ന് കൊച്ചിയില്‍ വച്ച് നടന്ന പ്രിവ്യു സ്‌ക്രീനിങ്ങില്‍ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions