സിനിമ

ഫുള്‍ അഡ്ജസ്റ്റ്‌മെന്റുകളല്ലേ; വിവാഹ ജീവിതത്തെ കുറിച്ച് നടി

ഭര്‍ത്താവിന്റെ മദ്യപാനം മൂലം താന്‍ വലിയ ട്രോമ അനുഭവിച്ചിട്ടുണ്ടെന്ന് നടി സുമ ജയറാം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്ന് താന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട് എന്നും താരം വ്‌ളോഗിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുമ ജയറാം.

'14 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു പോകുന്നു. സത്യം പറഞ്ഞാല്‍ ഒരു വേവ് ലെങ്തും ഇല്ലാത്ത ആള്‍ക്കാരാണ് ഞങ്ങള്‍. ഇത്രനാളും പോയത് ഇങ്ങനെയാണെന്ന് ചോദിച്ചാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കുന്നു. ഞാന്‍ എന്റെ കാര്യങ്ങളും നോക്കുന്നു. പതിനാലിന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും സ്വന്തം വീട്ടില്‍ പോയി നിന്നിട്ടില്ല. കുടിയാണ് പ്രശ്‌നം.

ചിലപ്പോഴൊക്കെ കുടിച്ചിട്ട് എന്നോട് ദേഷ്യപ്പെടുന്ന സമയത്തൊക്കെ ഞാന്‍ പറയാറുണ്ട് എനിക്ക് വേണമെങ്കില്‍ ഒരു പെട്ടിയുമെടുത്ത് എന്റെ വീട്ടിലേക്ക് പോകാവുന്നതേയുള്ളൂ എന്ന്. പക്ഷേ അങ്ങനെ പോയിക്കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം പ്രശ്‌നമാകുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറയും. കുറച്ചുനാളത്തേക്ക് എന്റെ ജീവിതവും പ്രശ്‌നമാകും. ഞാന്‍ ആഗ്രഹിച്ച ലൈഫ് അതല്ല.

നീ പോയി രണ്ടാമത് വിവാഹം കഴിച്ചോയെന്ന് അദ്ദേഹം പറയും. രണ്ടാമത് കല്യാണം കഴിക്കാന്‍ ഇനി പോകത്തില്ലെന്ന് ഞാന്‍ മറുപടി കൊടുക്കും. കല്യാണം എന്താണെന്ന് മനസിലായല്ലോ. ലിവിംഗ് ടുഗദറും വേണ്ട, ചുമ്മാ ഹായ് പറഞ്ഞ് നടക്കാം. പക്ഷേ എത്രനാള്‍ നടക്കും. ഫാമിലിയാണ് വേണ്ടത്. കുറേ തെറ്റിദ്ധാരണകള്‍ ഉണ്ട്. ഇല്ലെന്ന് പറയുന്നില്ല. മദ്യപാനം കണ്‍ട്രോള്‍ ചെയ്താല്‍ കുഴപ്പമില്ല. എല്ലാം അഡ്ജസ്റ്റ്മെന്റല്ലേ. എന്റെ മക്കള്‍ക്കുവേണ്ടിയെങ്കിലും ഞാന്‍ ഹാപ്പിയായിരിക്കണം. ഇപ്പോഴും ഭയങ്കര പ്രശ്‌നത്തിലാണ് നില്‍ക്കുന്നത്. സിനിമ ചെയ്യുന്നെങ്കില്‍ ചെയ്തോ നിന്റെ ഇഷ്ടം എന്നാണ് അദ്ദേഹം പറയുക', സുമ ജയറാം അഭിമുഖത്തില്‍ പറഞ്ഞു.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions