ഇന്‍കം ടാക്‌സ് പദ്ധതി ഉള്‍പ്പെടെ ബജറ്റിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പിന്‍വലിക്കേണ്ട വന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് മറ്റു മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്താനുള്ള ശ്രമത്തില്‍. മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്‌സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് നേടാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് റേച്ചല്‍ റീവ്‌സ്.
ഇംഗ്ലണ്ടിലെ പത്തിലൊന്ന് വീടുകളെ നികുതി ബാധിക്കുമെന്നാണ് കരുതുന്നത്. ബാന്‍ഡ് എഫ് അല്ലെങ്കില്‍ അതിന് മുകളില്‍ പെടുന്ന വീടുകളെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയ ശേഷം അധിക ചാര്‍ജ്ജ് ഏര്‍പ്പെടുത്താനാണ് ശ്രമം.
ധനികരെ മാത്രമാണ് ഇത് ബാധിക്കുകയെന്നാണ് ലേബര്‍ ഭാഷ്യമെങ്കിലും ബാന്‍ഡ് എഫ് കൗണ്‍സില്‍ ടാക്‌സില്‍ പെടുന്ന 1.3 മില്ല്യണ്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഇതില്‍ പങ്ക് നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലും, സൗത്ത് ഈസ്റ്റിലുമുള്ള കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളുടെ മൂല്യം കൂടുതലായതിനാല്‍ ഈ സര്‍ചാര്‍ജ്ജ് നല്‍കേണ്ടി വരും.
ശരാശരി 3293 പൗണ്ട് വരെ നല്‍കുന്ന ബില്ലുകള്‍ക്ക് പുറമെയാണ് നൂറുകണക്കിന് പൗണ്ട് കൂടി അധികം ചേര്‍ക്കപ്പെടുക. ഇതിന് പുറമെ ബാന്‍ഡ് എഫ്, ജി, എച്ച് എന്നീ വിഭാഗങ്ങളില്‍ പെടുന്ന പ്രോപ്പര്‍ട്ടികളില്‍ താമസിക്കുന്ന 150,000 ഭവനഉടമകളില്‍ ഭൂരിഭാഗവും പ്രതിവര്‍ഷം ആയിത്തോളം പൗണ്ട് അധിക ചെലവ് വഹിക്കേണ്ടി വരും.
ഇന്‍കം ടാക്‌സ് സാധാരണ ജോലിക്കാരെയും ബാധിക്കുമെന്നതിന്റെ പേരില്‍ ഒഴിവാക്കിയ ചാന്‍സലര്‍ മറ്റ് വഴികളില്‍ നികുതി കണ്ടെത്താന്‍ നിര്‍ബന്ധിതയാണ്. രാജ്യത്തിന്റെ ഖജനാവിലേക്ക് പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പല പദ്ധതികളും അവതാളത്തിലാകും.
പ്രകടനപത്രിക ലംഘിക്കാന്‍ ആഴ്ചകള്‍ നീണ്ട ഒരുക്കം നടത്തിയ ശേഷം ഇതില്‍ നിന്നും പിന്‍വാങ്ങിയതോടെ സാമ്പത്തിക വിപണികള്‍ അനിശ്ചിതത്വം നേരിടുകയാണ്.
മുന്‍പ് പ്രതീക്ഷിച്ചതിലും കുറവ് ധനക്കമ്മി നേരിട്ടാല്‍ മതിയെന്ന് വന്നതോടെയാണ് ഇത് ഒഴിവാക്കിയതെന്നാണ് ഇപ്പോള്‍ പറയുന്ന ന്യായം. എന്നാല്‍ നം.10-ല്‍ കീര്‍ സ്റ്റാര്‍മറുടെയും, ട്രഷറിയില്‍ ചാന്‍സലറുടെയും കസേരകള്‍ക്ക് ഇളക്കം തട്ടുമെന്ന് വ്യക്തമായതോടെയാണ് പദ്ധതി ഒഴിവാക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.