സിനിമ

ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്

ഹണി റോസ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം 'റേച്ചല്‍' റിലീസ് വീണ്ടും മാറ്റി. ഡിസംബര്‍ 12 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി. നേരത്തെ ഡിസംബര്‍ 6ന് റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് റേച്ചലിന്റെ റിലീസ് മാറ്റുന്നത്. ഈ വര്‍ഷമാദ്യം ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ടെക്‌നിക്കല്‍ കാരണങ്ങള്‍ കൊണ്ടാണ് മാറ്റിവച്ചത് എന്നായിരുന്നു നിര്‍മ്മാതാവ് ബാദുഷ അറിയിച്ചിരുന്നത്.

എന്നാല്‍ അന്ന് ബോബി ചെമ്മണ്ണൂരുമായുള്ള ഹണിയുടെ കേസും പ്രശ്‌നങ്ങളെയും തുടര്‍ന്നാണ് റിലീസ് മാറ്റിയതെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. നിലവില്‍ നടന്‍ ഹരീഷ് കണാരന്റെ ആരോപണങ്ങളെ തുടര്‍ന്ന് നിര്‍മ്മാതാവ് ബാദുഷ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. നടന്റെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപ വാങ്ങിയ ശേഷം, തിരിച്ച് നല്‍കാതെ, സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ആരോപണങ്ങളാണ് ഹരീഷ് ഉയര്‍ത്തിയത്. റേച്ചലിന്റെ റിലീസിന് ശേഷം താന്‍ പ്രതികരിക്കും എന്നാണ് ബാദുഷ വ്യക്തമാക്കിയത്.

ഏബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും 'റേച്ചല്‍' എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

അതേസമയം, സിനിമയിലെ കഥാപാത്രത്തെ കുറിച്ച് ഹണി റോസ് സംസാരിച്ചിരുന്നു. 20 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ആദ്യമായാണ് മുഖ്യകഥാപാത്രമായി വേഷമിടുന്നത്. അത് ശക്തമായ കഥാപാത്രമാണ് എന്നതില്‍ സന്തോഷിക്കുന്നു. സിനിമയ്ക്ക് വേണ്ടി ഒരാഴ്ചയോളം ഇറച്ചി വെട്ടി പഠിച്ചു. കഠിനാധ്വാനം നിറഞ്ഞ പേടിപ്പെടുത്തുന്ന കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്യാന്‍ സാധിച്ചു എന്നാണ് ഹണി റോസ് പറഞ്ഞത്.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions