സിനിമ

മോഹന്‍ലാന്റെ വൃഷഭയ്ക്ക് ട്രോള്‍ പൂരം


മലയാളത്തില്‍ 2025 മോഹന്‍ലാലിനെ സംബന്ധിച്ച് മികച്ച വര്‍ഷമാണ്. 'എമ്പുരാന്‍', 'തുടരും', 'ഹൃദയപൂര്‍വ്വം' തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു. കൂടാതെ ചോട്ടാമുംബൈ ,രാവണപ്രഭു അടക്കം റീ-റിലീസിനെത്തിയ ചിത്രങ്ങളും പ്രേക്ഷര്‍ ആഘോഷമാക്കി.

ഈ വര്‍ഷം പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രമാണ് വൃഷഭ, മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം, നടന്‍ പ്രധാന കഥാപാത്രമായെത്തുന്ന ബഹുബാഷ ചിത്രം എന്ന നിലയ്ക്കെല്ലാം സിനിമ തുടക്കം മുതല്‍ ചര്‍ച്ചയായി. സിനിമയില്‍ ഡബിള്‍ റോളിലാണ് താരം എത്തുന്നത്. കന്നഡ സംവിധായകനായ നന്ദകിഷോര്‍ ആണ ചിത്രത്തിന്റെ സംവിധായകന്‍.

എന്നാല്‍ മലയാളികളില്‍ ഒരു വലിയ വിഭാഗം ആരാധകര്‍ക്കും ലാലിന്റെ ഈ ബ്രഹ്മണ്ഡ ചിത്രം അത്ര ദഹിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ പങ്കുവെച്ച വൃഷഭയുടെ ഏറ്റവും പുതിയ പോസ്റ്ററിന് താഴേയും സിനിമയെ കുറിച്ചുള്ള അതൃപ്തി ആരാധകര്‍ പരസ്യമാക്കുന്നുണ്ട്.

എന്തിനാണ് ലാലേട്ട ഇത്തരമൊരു സിനിമയ്ക്ക് കൊണ്ടുപോയി തലവെച്ചത് എന്നാണ് ചിലര്‍ കുറിക്കുന്നത്. എങ്ങനെയാണ് ഇങ്ങനെ ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്നതെന്നും പൈസ മാത്രമാണോ ലക്ഷ്യമെന്നും ചിലര്‍ കുറിച്ചു. ആദ്യം ഭഭബ ഇപ്പള്‍ വൃഷഭ തൃപ്തിയായി ലാലേട്ട എന്നാണ് ചിലുടെ പരിഹാസം.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions