സിനിമ

ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്

മധ്യപ്രദേശിലെ ഉജ്ജൈയിനിയിലുള്ള ശ്രീ മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ബോളിവുഡ് നടി നുഷ്രത്ത് ബരുച്ചയ്ക്ക് കടുത്ത വിമര്‍ശനം. പുതുവത്സരത്തിന് മുന്നോടിയായിരുന്നു ക്ഷേത്ര ദര്‍ശനം. മുസ്ലീമായിരിക്കേ ക്ഷേത്രദര്‍ശനം നടത്തിയെന്ന പേരിലാണ് വിമര്‍ശനം.

ഗുരുതരമായ പാപം എന്നാണ് താരത്തിന്റെ പ്രവൃത്തിയെ അഖിലേന്ത്യാ മുസ്ലീം ജമാ അത്തെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി പറഞ്ഞത്.

പൂജ നടത്താനും ചന്ദനം തൊടാനും പാടില്ലായിരുന്നുവെന്നും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്നും നടി മാപ്പു പറയുകയും കല്‍മ ചൊല്ലുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടാം തവണയാണ് ക്ഷേത്രം സന്ദര്‍സിക്കുന്നതെന്നും എല്ലാ വര്‍ഷവും പോകാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു നടിയുടെ പോസ്റ്റ്.


  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions