സിനിമ

സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ

പ്രമുഖ സീരിയല്‍-സിനിമാ താരങ്ങളാണ് മനുവര്‍മയും സിന്ധുവും. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയാന്‍ തിരുമാനിച്ചെന്ന് പറയുകയാണ് മനു വര്‍മ. ഇരുവരും ഇപ്പോള്‍ ഒന്നിച്ചല്ല താമസമെന്നും വിവാഹമോചന കേസ് കോടതിയുടെ പരിഗണയില്‍ നടക്കുകയാണെന്നും മനു വര്‍മ പറഞ്ഞു. വീണ്ടും തമ്മില്‍ ഒരുമിക്കാന്‍ സാധ്യതയില്ലെന്നും മനു വര്‍മ കൂട്ടിച്ചേര്‍ത്തു.

'ഞാനും ഭാര്യയും ഇപ്പോള്‍ പിരിഞ്ഞു കഴിയുകയാണ്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്‌നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാള്‍ പ്രണയിച്ചും സ്‌നേഹിച്ചും ജീവിച്ച എത്രയോപേര്‍ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാര്‍ട്ട് ഓഫ് ദ് ഗെയിം. ഇപ്പോള്‍ പിന്നെ ഒരു ഫാഷനാണല്ലോ. ഫാമിലി കോര്‍ട്ടില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാന്‍ കഴിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ദിവസം വരുന്നത്. ജഡ്ജ് ചില സമയങ്ങളില്‍ തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം.

പിരിഞ്ഞ ആള്‍ക്കാര്‍ ഒരിക്കലും തമ്മില്‍ തമ്മില്‍ നല്ലത് പറയില്ലല്ലോ. കോര്‍ട്ട് റൂമില്‍ പരസ്പരമുള്ള പഴിചാരലും ചളി വാരിയെറിയലും തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ട് പോകാന്‍ ഒരു മടിയാണ്. പണ്ടൊരു അണ്ടര്‍സ്റ്റാന്റിങ്ങൊക്കെ ഉണ്ടായിരുന്നു. പിന്നെ പതിയെ കാലം മാറിയപ്പോള്‍ ആളുകളുടെ മനസ്ഥിതിയും മാറി. രണ്ട്, മൂന്ന് വര്‍ഷം മുമ്പ് ഞങ്ങള്‍ സ്‌നേഹത്തിലും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാന്‍ വലിയ സമയം ഒന്നും വേണ്ടല്ലോ. പരസ്പരം പൊരുത്തമില്ലാതെ വരുമ്പോള്‍ മാറി താമസിക്കുന്നതാണ് നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ലല്ലോ. ഒരുമിച്ച് താമസിക്കുമ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ കൂടിയാലോ. എന്തിനാണ് അത്. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയല്ലേ. പിന്നെ അവിടെയുള്ളവര്‍ വേര്‍പിരിഞ്ഞാലും പരസ്പരം സൗഹൃദം സൂക്ഷിക്കും.

ഇവിടെയും അത് വന്ന് കഴിഞ്ഞാല്‍ നല്ലതാണ്. പക്ഷേ അങ്ങനെ സംഭവിച്ചാല്‍ ചിലപ്പോള്‍ ഡിവോഴ്‌സ് കൂടും. വേര്‍പിരിഞ്ഞവര്‍ സൗഹൃദം സൂക്ഷിക്കുന്നതില്‍ തെറ്റില്ല. കേരളത്തില്‍ അങ്ങനെയല്ലല്ലോ. പരസ്പരം കണ്ടാല്‍ കീറി മുറിക്കാന്‍ നില്‍ക്കുകയല്ലേ. മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാള്‍ അമേരിക്കയിലാണ്. അവിടെ ഐടി എന്‍ജിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാള്‍ ബാംഗളൂരിലാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവള്‍ സുഖമില്ലാത്ത കുഞ്ഞാണ്,' മനു വര്‍മ പറയുന്നു.




  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions