സിനിമ

മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടും ഒരുമിക്കുന്നു

ഹിറ്റ്‌ കൂട്ടുകെട്ടായ മമ്മൂട്ടിയും അന്‍വര്‍ റഷീദും നീണ്ട ഇടവേളയ്ക്കു ശേഷം ഒരുമിക്കുന്നു. ഇന്‍ഡസ്ട്രി ഹിറ്റായ രാജമാണിക്യത്തിനും ബ്ലോക്ക്ബസ്റ്ററായ അണ്ണന്‍ തമ്പിക്കും ശേഷം മമ്മൂട്ടിയും അന്‍വറും ഒന്നിക്കുന്ന ചിത്രത്തിന് രചന നിര്‍വ്വഹിക്കുന്നത് ബെന്നി.പി.നായരമ്പലമായിരിക്കും. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് ആണ് നി‌ര്‍മ്മാണം.

അണ്ണന്‍ തമ്പി, തൊമ്മനും മക്കളും, ചട്ടമ്പിനാട് തുടങ്ങി നിരവധി മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ബെന്നി ഏറെക്കാലത്തിന് ശേഷം രചനാ വഴിയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കളര്‍ഫുള്‍ എന്റര്‍ടെയ്നറായിരിക്കുമെന്നാണ് വിവരം.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും. നേരത്തേ ക്യൂബ്സിന്റെ മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനിരുന്നത് ഖാലിദ് റഹ്മാനായിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഖാലിദ് റഹ്മാന്‍ പിന്‍മാറി. ചിത്രം ഈ വര്‍ഷം അവസാനം ആയിരിക്കും ആരംഭിക്കുക.

  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  • വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി
  • ഡയറക്‌ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions