നാട്ടുവാര്‍ത്തകള്‍

മലയാളി വയോധികയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; വീട്ടുജോലിക്കാരിയായ നേപ്പാളിയെ കാണാനില്ല

കോയമ്പത്തൂരില്‍ മലയാളി വയോധികയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്റെ മകള്‍ കസ്തൂരി കുട്ടി(82)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിത്. നഞ്ചുണ്ടപുരത്തെ വീട്ടിലാണ് കസ്തൂരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടി. വായില്‍ തുണി തിരുകി നിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയെ കാണാതായതോടെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു.

മകന്‍ ഡോ.രാംകുമാര്‍ കുട്ടിക്കൊപ്പം ആണ് കസ്തൂരി താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയതായും പൊലീസ് പറഞ്ഞു. രാംകുമാര്‍ വിയറ്റ്‌നാം സന്ദര്‍ശനത്തിന് പോയപ്പോള്‍ അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നത് നേപ്പാളി സ്വദേശിയായ ജോലിക്കാരി സൂര്യ റോക്കി മാത്രമാണ്.

നഗരത്തില്‍ തന്നെ മറ്റൊരു വീട്ടില്‍ താമസിക്കുന്ന മകള്‍ രാവിലെ കസ്തൂരിയെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ജോലിക്കാരിയും ഫോണ്‍ എടുക്കാതെ ആയതോടെ അയല്‍വക്കത്ത് താമസിക്കുന്ന സുഹൃത്തിനോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് കസ്തൂരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കാരി വീട്ടില്‍ ഉണ്ടായിരുന്നില്ല.

കസ്തൂരിയുടെ മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും കാണാതായതായി പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും എട്ട് പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. ജോലിക്കാരിയുടെ മൊബൈല്‍ ഫോണ്‍ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് യുവാക്കള്‍ വീട്ടില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കും നേപ്പാളി യുവതിക്കും കൊലപാതകവുമായി ബന്ധം ഉണ്ടായേക്കാം എന്ന സംശയത്തിലാണ് പൊലീസ്.

  • കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ പ്രവാസി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍
  • ബേപ്പൂരില്‍ റിയാസ് ജയിച്ചാല്‍ കോഴിക്കോട് ആങ്ങാടിയിലൂടെ തലമൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പി വി അന്‍വര്‍
  • തുടര്‍ഭരണമില്ല: യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍
  • സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; എയര്‍ ഇന്ത്യ അടക്കം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു
  • നെടുങ്കണ്ടത്തെ ഇരട്ടക്കൊല: അമ്മയേയും സഹോദരനേയും കൊന്ന് മൃതദേഹം കുഴിച്ചിട്ടത് മൂന്നാം ദിവസം
  • ഇംഗ്ലണ്ടിലും വെയില്‍സിലും ഗാര്‍ഹിക പീഡന കേസുകളും ആത്മഹത്യയും വര്‍ധിക്കുന്നു
  • നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി, 65 ലക്ഷം തട്ടി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
  • സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണ് യൂട്യൂബറായ ഭാര്യയെ വെട്ടിക്കൊല്ലാന്‍ കാരണമെന്നു വിഷ്ണുനാഥ്
  • ക്രൂഡ് ഓയില്‍ പ്രതിസന്ധി; ഗള്‍ഫില്‍ അടിയന്തര സന്ദര്‍ശനം നടത്തി അജിത് ഡോവല്‍
  • ട്രംപിന്റെ വിരുന്നിനിടെ ഉണ്ടായ വെടിവയ്പ്; ആക്രമണം രാഷ്ട്രീയ പ്രേരിതമെന്ന് കണ്ടെത്തല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions