യു.കെ.വാര്‍ത്തകള്‍

ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണി; യുദ്ധം നീണ്ടാല്‍ പ്രതിസന്ധികളേറെ

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുകെയിലും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണിയും മുന്നിലുണ്ട്.
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിക്കുകയും ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ഒന്നടകം ലക്ഷ്യമിടുകയും ഹോര്‍മുസ് കടലിടുക്ക് അടക്കുകയും ചെയ്തതോടെ ഗ്യാസ്- ചരക്കു നീക്കം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.വിലക്കയറ്റം വന്‍ തോതില്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. പാചകവാതക പ്രതിസന്ധിയും രൂക്ഷമാണ്.

സാധാരണ കപ്പല്‍ ചാലുകള്‍ക്ക് പകരമായി ആഫ്രിക്കയിലെ ഗുഡ്‌ഹോപ് മുനമ്പ് വഴി 6000 കിലോമീറ്റര്‍ അധിക യാത്ര ചെയ്താണ് വിതരണക്കാര്‍ രാജ്യത്തേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഗതാഗത നിരക്കു കൂട്ടുന്നതും സാധനങ്ങളെത്തിക്കാന്‍ രണ്ടാഴ്ച വരെ കാലതാമസം നേരിടുകയും ചെയ്യും.

ചെലവ് കൂടുന്നതോടെ ഭക്ഷ്യവിലയും ഉയരും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പലതും ചരക്കു കൂട്ടി വാങ്ങി സംഭരിക്കുമെന്നതിനാല്‍ യുദ്ധം അവസാനിച്ചാല്‍ പോലും വിലക്കയറ്റം കുറച്ചുകാലം കൂടി തുടര്‍ന്നേക്കും.
കടുത്ത ആശങ്കയിലാണ് ലോക രാജ്യങ്ങളിപ്പോള്‍.

ജനങ്ങള്‍ ജീവിത ചെലവുയരുന്നത് മൂലം സമ്മര്‍ദ്ദത്തിലാണ്. പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇന്ധന നികുതി വര്‍ദ്ധനവു ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഡ്രൈവര്‍മാര്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ എണ്ണ വിലയുടെ പോക്ക് എങ്ങനെയാകുമെന്ന് ഇപ്പോള്‍ അറിയില്ലെന്നും സെപ്തംബറിലെ വില എങ്ങനെ നിശ്ചയിക്കാനാകുമെന്നും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് എംപിമാരോട് ചോദിച്ചു. ഊര്‍ജ്ജ വില ഉയരുമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. ഈ സമയത്ത് ജനത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവുമാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.

  • രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തറയിലിടിച്ചു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം
  • ബ്രിട്ടനില്‍ ശക്തമായ കാറ്റിന് സാധ്യത; ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും
  • യുകെയിലെ മൂന്ന് പ്രമുഖ ബാങ്കുകളുടെ ആപ്പുകളില്‍ സാങ്കേതിക തകരാര്‍; മറ്റുള്ളവരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
  • അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്
  • കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍
  • വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്
  • തൊഴിലില്ലായ്മ കൂടാന്‍ പ്രധാനകാരണം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന- സമ്മതിച്ചു ചാന്‍സലര്‍
  • നോര്‍വിച് സ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം; 16കാരന്‍ അറസ്റ്റില്‍
  • കൗണ്‍സില്‍ ടാക്‌സുകള്‍ കുതിക്കും! ഭൂരിഭാഗം ലോക്കല്‍ അതോറിറ്റികളും പരമാവധി നികുതി ഉയര്‍ത്താന്‍ തീരുമാനിച്ചു; ബില്ലുകള്‍ 9% വരെ ഉയരും
  • ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവില്ല; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions