നാട്ടുവാര്‍ത്തകള്‍

കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു

യുകെ മലയാളി സമൂഹത്തിനു വേദനയായി മറ്റൊരു മരണ വാര്‍ത്ത കൂടി. സൗത്താംപ്ടണ്‍ സമൂഹത്തിനിടയിലെ സജീവ സാന്നിധ്യവും കേരള ക്രിക്കറ്റ് ക്ലബിലെ സജീവ പ്രവര്‍ത്തകനുമായ ബെറ്റി എന്നറിയപ്പെടുന്ന സാമുവല്‍ അയ് വേലില്‍ മാത്യൂസ്(48) ആണ് കഴിഞ്ഞദിവസം വൈകുന്നേരം 5.30 യോടെ മരണമടഞ്ഞത്.

2009 മുതല്‍ സൗത്താംപ്ടണില്‍ താമസമാക്കിയിരുന്ന ബെറ്റി കഴിഞ്ഞ മൂന്ന് വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ പാലിയേറ്റീവ് കെയര്‍ ടീമിന്റെ കീഴില്‍ ചികിത്സയിലായിരുന്നു ഏറെ നാളായി ഇദ്ദേഹം. ബോംബേയില്‍ ജനിച്ച വളര്‍ന്ന ബെറ്റിയുടെ സ്വദേശം പത്തനംതിട്ട വടശേരിക്കര ആണ്.

സംസ്‌കാരം ഇന്ത്യയില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയില്‍ അഡ്മിന്‍ ജോലി നോക്കി വരുകയായിരുന്ന ബെറ്റിയുടെ ഭാര്യ നഴ്‌സായി ജോലി നോക്കുന്ന റീന സാമുവലാണ്. പതിനെട്ടും, പതിനാലും വയസ് പ്രായമുള്ള നോഹ, നെയ്തന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്.

  • നവീന്‍ ബാബുവിന്റെ മരണം: സിബിഐ വരുന്നു; സിപിഎമ്മിന് തിരിച്ചടി
  • തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച സംഭവം: 18 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
  • വന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
  • കര്‍ണാടകയില്‍ ഡി കെ യുഗം; ഹൈക്കമാന്‍ഡ് ഇടപെട്ടു നേതൃമാറ്റം, സിദ്ധരാമയ്യ വഴങ്ങി
  • 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടില്‍, കണ്ണീരണിഞ്ഞ് അബ്ദുല്‍ റഹീം
  • ഉഗാണ്ടയില്‍ നിന്നെത്തിയ 28-കാരിയെ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
  • മാസപ്പടി കേസ്: പിണറായിയുടെയും റിയാസിന്റെയും വീടുകളിലടക്കം ഇഡിയുടെ റെയ്ഡ്
  • വയറുവേദനയ്ക്ക് ചികിത്സയ്ക്ക് വന്ന 19 കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു
  • ലഹരിയെ തുരത്താന്‍ പോലീസിന്റെ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട്
  • ഷാര്‍ജയില്‍ മലയാളി യുവതിയും മകളും മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions