യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ ബാധിക്കുന്ന കെമിക്കല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നു; അടിയന്തര നടപടി വേണമെന്ന് ആവശ്യം

എന്‍എച്ച്എസ് ജീവനക്കാരെ കാന്‍സര്‍ ബാധിക്കുന്നതിലേക്ക് തള്ളിവിടുന്ന കെമിക്കല്‍ ദിവസേന ഉപയോഗിക്കേണ്ടി വരുന്നതിനെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യം.

പാതോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടകരമായ തോതില്‍ ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കേണ്ടി വരുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ആശുപത്രികളില്‍ ഡിസ്ഇന്‍ഫെക്ടന്റായി ഉപയോഗിക്കുന്ന കെമിക്കലാണിത്. കൂടാതെ ലാബുകളില്‍ ടിഷ്യൂ സാമ്പിളുകള്‍ സൂക്ഷിക്കാനും ഈ കെമിക്കല്‍ ആവശ്യമാണ്. ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ ദിവസേന ഈ കെമിക്കലുമായി സമ്പര്‍ക്കത്തില്‍ വരുന്നുവെന്നാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്.

ഫോര്‍മാല്‍ഡിഹൈഡ് തുടര്‍ച്ചയായി ശ്വസിക്കുന്നത് മൂലം പല പ്രശ്‌നങ്ങളും രൂപപ്പെടാം. ശ്വാസകോശ ആരോഗ്യം, ഫെര്‍ട്ടിലിറ്റി എന്നിവയെ തകരാറിലാക്കാന്‍ ഇത് ഇടയാക്കും. ഇതിന് പുറമെ മൂക്കിലും, തൊണ്ടയിലും കാന്‍സര്‍ രൂപ്പെടാനും കെമിക്കല്‍ വഴിയൊരുക്കുന്നതായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

ലൂക്കീമിയ, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്, കോഗ്നിറ്റീവ് ഇമ്പയര്‍മെന്റ് എന്നിവയും നേരിടേണ്ടി വരുമെന്ന് തെളിവുകള്‍ പുറത്തുവരുന്നുണ്ട്. ആവശ്യത്തിന് വെന്റിലേഷനില്ലാത്ത ലാബുകളില്‍ ഈ കെമിക്കല്‍ ഉപയോഗിക്കേണ്ടി വരുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ അപകടത്തിലാകുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

  • പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
  • എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
  • ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
  • സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
  • ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
  • യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
  • ആദ്യ ആഴ്ചയില്‍ തന്നെ അനധികൃത കുടിയേറ്റം വ്യാപകം; ബേണ്‍ഹാമിന്റെ മേല്‍ സമ്മര്‍ദ്ദം
  • ഫിഫ ലോകകപ്പ് കാലത്തു യുകെയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കുതിച്ചു
  • ഇംഗ്ലണ്ടില്‍ ബസ് യാത്രാനിരക്ക് രണ്ട് പൗണ്ടായി കുറയ്ക്കും; പദ്ധതി ജനുവരി മുതല്‍
  • ജയില്‍മോചിതരാകുന്നത് കൊടുംക്രിമിനലുകള്‍; വിഷയത്തില്‍ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions