ചരമം

ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

ജര്‍മനിയിലെ ബ്രാന്‍ഡന്‍ബുര്‍ഗ് സംസ്ഥാനത്തിലെ ലുക്കന്‍വാള്‍ഡെയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലുക്കന്‍വാള്‍ഡെയിലെ ഒരു ഓട്ടോമൊബീല്‍ കമ്പനിയില്‍ മെക്കാട്രോണിക്സ് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ കീഴ്പ്പള്ളി, ചതിരൂര്‍ കുന്നുമ്പുറത്ത് മാത്യുവിന്റെയും അന്നമ്മയുടെയും മകന്‍ ജിതിന്‍ മാത്യുവിനെയാണ് (33) താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജിതിന്റെ മൃതദേഹം ജര്‍മനിയിലെ പൊലീസ് നടപടികളും, ബര്‍ലിന്‍ എംബസിയിലെ നടപടികളും പൂര്‍ത്തിയാക്കി ജൂണ്‍ 9 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി ബുധനാഴ്ച വൈകുന്നേരം 7 മണിയോടുകൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അവിടെനിന്നും കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി സ്വവസതിയില്‍ എത്തിക്കും. കൊച്ചിയില്‍ നിന്നും നോര്‍ക്കയുടെ സഹായത്തോടെയുള്ള ആംബുലന്‍സ് മുഖേനയാണ് മൃതദേഹം വീട്ടില്‍ എത്തിക്കുന്നത്.

ശുശ്രൂഷകള്‍ ജൂണ്‍ 11 ന് വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഭവനത്തില്‍ ആരംഭിച്ച് മാങ്ങോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

ഭാര്യ ബെസ്റ്റി ചെറുവിള പുത്തന്‍വീട് കുടുംബാംഗം. ബെസ്റ്റി ജര്‍മനിയിലേക്ക് വരാനുള്ള തയാറെടുപ്പിനിടയിലാണ് ജിതിന്റെ ആകസ്മിക മരണം. രണ്ടു സഹോദരിമാരുണ്ട് ജിതിന്.

  • കാന്‍സറിനെതിരെ പോരാടി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു
  • അവധി ആഘോഷിക്കാന്‍ പോയ യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
  • ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions