നാട്ടുവാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ല; വിചാരണക്കോടതി പറയട്ടെയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുക്കട്ടെയെന്നാണ് ജസ്റ്റിസ് എ.എന്‍ ഖാല്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്. വിചാരണക്കോടതിക്ക് ആവശ്യമുണ്ടെങ്കില്‍ വിചാരണ സമയം നീട്ടാന്‍ ആവശ്യപ്പെട്ട് സമീപിക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. വിചാരണ സമയം നീട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വിചാരണക്കോടതി ജഡ്ജിക്ക് വിവേചനാധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ജഡ്ജിയില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടും. കേസിന്റെ അന്വേഷണ പുരോഗതിയും നിലവിലെ നടപടിയും ഉള്‍ക്കൊള്ളിച്ച് റിപ്പോര്‍ട്ട് നല്‍കണം. സത്യസന്ധമായ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും അത്തരം നടപടികളുണ്ടാകണമെന്നും പറഞ്ഞു. വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ

More »

ദൃശ്യങ്ങള്‍ കണ്ടശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവന്; സംവിധായകന്‍
കൊച്ചി : നടി ആക്രമണ കേസില്‍ പോലീസിനെതിരേയുള്ള ഗൂഢാലോനക്കേസില്‍ നടന്‍ ദിലീപിനെയുള്‍പ്പെടെയുള്ളവരുടെ ആദ്യദിന ചോദ്യം ചെയ്യലിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. നടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വീട്ടില്‍ വച്ച് കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്നാണ് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞത്. ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലുള്ളപ്പോള്‍ 'വിഐപി'അവിടേയ്ക്ക് വരികയും ദിലീപ് ഉള്‍പ്പെടെയുള്ളവരെ ഈ ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്തെന്നായിരുന്നു സംവിധായകന്റെ ആദ്യ വെളിപ്പെടുത്തല്‍. ഇതോടെ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയി​ലേയ്ക്ക് കാവ്യാ മാധവന്റെ പേരും കടന്നുവരുനാനുള്ള സാദ്ധ്യത ഏറെയാണ്. ബാലചന്ദ്രകുമാര്‍ പറഞ്ഞത് : 'ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു നടി വിവാഹം ക്ഷണിക്കാന്‍ അവിടെ

More »

നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ് ഇല്ലാത്തത് കൊണ്ട് ദൃശ്യങ്ങള്‍ കണ്ടില്ലെന്നു ദിലീപ്; ചോദ്യം ചെയ്യലില്‍ നിഷേധാത്മക നിലപാട്
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്. താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് ആണ് ദിലീപ് മൊഴി നല്‍കിയത്. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളുടെ ആദ്യ ഘട്ടത്തിലെ മൊഴികള്‍ പരിശോധിച്ച ശേഷം

More »

തുടരന്വേഷണം പ്രഹസനമെന്ന് ദിലീപ്; വിചാരണ നീട്ടരുതെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിനെതിരെ കേസിലെ പ്രതിയായ നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. വിചാരണ എത്രയും വേഗം തീര്‍ത്ത് വിധി പറയുകയാണ് വേണ്ടതെന്ന് ദിലീപ് സുപ്രീം കോടിതിയോട് ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണ്. സര്‍ക്കാര്‍ സമയം കൂടുതല്‍ ആവശ്യപ്പെടുന്നത് തന്നെ ഇപ്പോഴത്തെ ജഡ്ജി മാറുന്നതുവരെ സമയം കിട്ടാനാണെന്നും ദിലീപ് പറയുന്നു. ഉടന്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സൂപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ വിചാരണ സമയം കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നത്.നാളെ സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ദിലീപും സുപ്രീം കോടതിയെ സമീപിച്ചത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തിന് പിന്നാലെയാണ്

More »

ദിലീപിനെയും കൂട്ടരെയും ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി; കസ്റ്റഡി പാടില്ലെന്ന് ദിലീപ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കാതെ ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം അനുവദിക്കാനോ തള്ളാനോ കോടതി തയ്യാറായില്ല. എന്നാല്‍ ഹര്‍ജിക്കാരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഹര്‍ജിക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവട്ടെയെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. നാളെ മുതല്‍ ബുധനാഴ്ച വരെ, വിഷയം കോടതി പരിഗണിക്കില്ല. ഈ ദിവസങ്ങളില്‍ എല്ലാ ഹര്‍ജിക്കാരെയും രാവിലെ മുതല്‍ രാത്രി 8 മണി വരെ അല്ലെങ്കില്‍ സമയ നിബന്ധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജറാവട്ടെ. വ്യാഴാഴ്ച പ്രോസിക്യൂഷന്‍ കോടതിയില്‍ കേസിന്റെ കൂടുതല്‍ കാര്യങ്ങള്‍ പറയട്ടെ എന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു ചോദ്യം ചെയ്യലിന് ഹാജറാവാമെന്നും കോടതി

More »

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ഹൈക്കോടതിയിലേക്ക്; അപ്പീല്‍ പോവാമെന്ന് നിയമോപദേശം
കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിചാരണ കോടതി വിധിക്ക് എതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന നിയമോപദേശം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബു ആണ് നിയമോപദേശം നല്‍കിയത്. വിധിക്കെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയും കോടതിയെ സമീപിക്കും. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ് റാഫും അപ്പീല്‍ നല്‍കുമെന്നാണ് വിവരം. പരാതിക്കാരിയുടെ മൊഴിക്കു വിശ്വാസ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. എന്നാല്‍ പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇക്കാര്യം ഹൈക്കോടതിയെ ബോധിപ്പിക്കാനായിരിക്കും പ്രോസിക്യൂഷന്‍ ശ്രമം. തുടര്‍ നടപടികളുടെ

More »

ഭര്‍ത്താവ് നടത്തിയ ആസിഡ് ആക്രമണത്തില്‍ യുവതി മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍
വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി മരിച്ചു. ഒരാഴ്ചയായി ചികില്‍സയിലിരിക്കെ ആണ് കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32)മരിച്ചത്. ആസിഡ് അക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ജനുവരി 15-നാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനില്‍ കുമാര്‍ (38) ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇവരുടെ മകള്‍ അളകനന്ദ (10) ചികിത്സയില്‍ കഴിയുകയാണ്. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുകയായിരുന്നു ലിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കേറ്റ നിലയില്‍ കണ്ടത്. ലിജിതയും സനലും അകന്നു കഴിയുകയായിരുന്നു. ജനുവരി 14 വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ജനുവരി 15 ശനിയാഴ്ച രാവിലെ ലിജിത പോലീസ്

More »

ജസ്റ്റിസ് ഹേമ കമ്മീഷന്‍ ആവിയായത് പ്രമുഖര്‍ക്കെതിരായ വെളിപ്പെടുത്തല്‍
ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഒടുക്കം സമിതിയായതും സര്‍ക്കാര്‍ അതിനു മുകളില്‍ രണ്ടു വര്‍ഷമായി അടയിരിക്കുന്നതും വന്‍ സ്രാവുകള്‍ക്കെതിരെ പരാമര്‍ശം ഉള്ളതിനാല്‍. മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടിമാര്‍ ഹേമ കമ്മീഷനോട് പറഞ്ഞ പല വെളിപ്പെടുത്തലുകളും പ്രമുഖര്‍ക്കെതിരെയുള്ളതാണ്. സര്‍ക്കാറിനെ അത് ബുദ്ധിമുട്ടിലാക്കും. ഇക്കാരണം കൊണ്ടാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണണ്ട എന്ന നിലയിലേയ്ക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി അംഗങ്ങള്‍ ഇന്ന് നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍ അതില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട. ഓരോരുത്തരും അവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ജസ്റ്റിസ് ഹേമ സമിതിയെ അറിയിച്ചതെന്നും റിപ്പോര്‍ട്ട്

More »

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ്; ശസ്ത്രക്രിയകള്‍ മാറ്റി
കോട്ടയം : കോവിഡ് മൂന്നാം തരംഗത്തില്‍ നിരവധി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയകള്‍ മാറ്റി. അതീവ ഗൗരവമുള്ള ശസ്ത്രക്രിയകള്‍ മാത്രമേ നടക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചതടക്കമുള്ള മുഴുവന്‍ വിഭാഗങ്ങളിലേയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി. രോഗി സന്ദര്‍ശനം പൂര്‍ണമായി നിരോധിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ വേണമെങ്കില്‍, ബന്ധപ്പെട്ട ഡോക്ടറുടെ അനുമതി വാങ്ങണം. ആശുപത്രി പരിസരത്ത് കൂട്ടുംകൂടുവാന്‍ അനുവദിക്കില്ല. ഒ.പിയിലെ തിരക്ക് ഒഴിവാക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗികളുമായി വരുന്ന വാഹനങ്ങള്‍ രോഗികളെ ഇറക്കിയ ശേഷം കോമ്പൗണ്ട് വിടണം.ചെറിയ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്താതെ, അതാത് മേഖലകളിലെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions