നാട്ടുവാര്‍ത്തകള്‍

'നടിയെ ആക്രമിച്ച കേസ് അട്ടിമറിക്ക് ഉന്നത ഉദ്യോഗസ്ഥ ഇടപെടലുണ്ടായെന്നു മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാറാണ് ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ വീട് പരിശോധന ബോധപൂര്‍വം വൈകിപ്പിച്ചെന്ന് ബാബു കുമാര്‍ പറഞ്ഞു. കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നുമാണ് ഇദ്ദേഹം പറയുന്നത്. 'അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു ലീഡിംഗ് ഉണ്ടായിരുന്നില്ലോ. ലീഡങ് എന്ന് പറയുമ്പോള്‍ ഐജി ഉള്‍പ്പെടെ എല്ലാവരും കൂടെ ക്യാമ്പ് ചെയ്തല്ലേ സൂപ്പര്‍വൈസ് ചെയ്തത്. അവരുടെ ഭാഗത്ത് നിന്നും മേലുദ്യോഗസ്ഥരുടെ ഭാഗത്ത്

More »

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി നാളെ
കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധി നാളെ അറിയാം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിവാദമായ കേസിന്റെ വിധി പറയുന്നത്. കഴിഞ്ഞയാഴ്ചയോടെ കേസില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് 14-ാം തീയതി വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. 2019 ഏപ്രില്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ച് നവംബറില്‍ വിചാരണ തുടങ്ങിയ കേസിലാണ് ഒടുവില്‍ വിധി പറയുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറുവിലങ്ങാട് മഠത്തില്‍വെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് കേസ്. 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ടായിരുന്നു. 2018 ജൂണ്‍ 27-നാണ് ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗം, പ്രകൃതവിരുദ്ധ പീഡനം

More »

ട്യൂഷനായി വിളിച്ചുവരുത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ച 48കാരിക്ക് 20 വര്‍ഷം കഠിനതടവ്
തൃശൂര്‍ : ട്യൂഷനെത്തിയ 8 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48കാരിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയാണ് തിരുവില്വാമല സ്വദേശിനിയെ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം പത്ത് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. 2017 ലാണ് കേസിനാസ്പദമായ സംഭവം. ഹിന്ദി ട്യൂഷനു വേണ്ടി വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 14 സാക്ഷികളും 15 രേഖകളും 5 തൊണ്ടിമുതലുകളും തെളിവില്‍ ഹാജരാക്കി. പ്രതിഭാഗത്തു നിന്നും ഒരു സാക്ഷിയെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി അജയ്കുമാര്‍ ഹാജരായി.

More »

നടി ആക്രമിക്കപ്പെട്ട കേസ്; വിശദമായ രഹസ്യ മൊഴി നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ദിലീപിനെ പരിചയപ്പെട്ടതുമുതല്‍ ഇന്ന് വരെയുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്. മുമ്പ് പുറത്തുവന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേസില്‍ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സാക്ഷികള്‍ ഉണ്ടാവും. കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താമസിച്ചതിന്റെ കാരണം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നടത്തിയ നീക്കങ്ങളുടെ തെളിവുകള്‍ കഴിഞ്ഞദിവസം ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന്

More »

ദിലീപിനെ മാറ്റി നിര്‍ത്തണമെന്ന് കെകെ രമ; പാര്‍വതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ വെളിവാകുന്ന വിധത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുന്നതെന്ന് കെകെ രമ എംഎല്‍എ . ദിലീപിനെ സിനിമാ സംഘടനകളുടെ അംഗത്വത്തില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും പൊതു സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്ന അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു. സിനിമയില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും ജീവഭയം കൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നുമുള്ള നടി പാര്‍വതി തിരുവോത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും, നിര്‍ഭയമായി സത്യങ്ങള്‍ വെളിപ്പെടുത്തുന്നവരുടെ സംരക്ഷണമുറപ്പുവരുത്താനും ആഭ്യന്തര വകുപ്പ് തയാറാവണമെന്നും കെകെ രമ ആവശ്യപ്പെട്ടു. കെകെ രമ പറഞ്ഞത് : ഒരു സംവിധായകന്റെ വെളിപ്പെടുത്തലുകളുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളടക്കമുള്ള

More »

മലയാളി ശാസ്ത്രജ്ഞന്‍ എസ്. സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍
ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒയെ നയിക്കാന്‍ വീണ്ടും മലയാളി. തമിഴ്‌നാട് സ്വദേശിയായ കെ. ശിവന്റെ പിന്‍ഗാമിയാകുന്നത് എസ്. സോമനാഥ് ആണ്. ആലപ്പുഴ അരൂര്‍ സ്വദേശിയാണ്. എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, ജി. മാധവന്‍ നായര്‍ , രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍ ഇന്ത്യന്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റുമാണ് എസ്. സോമനാഥ്. ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസമായ ക്രയോജനിക് എന്‍ജിനിലെ തകരാര്‍ പരിഹരിച്ചത് ഇദേഹമായിരുന്നു. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടറാണ്. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ യുടെ ലോഞ്ച് വെഹിക്കിള്‍ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡൈനാമിക്‌സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം

More »

നടിയെ ആക്രമിച്ച കേസില്‍ വിഐപിയുടെ അറസ്റ്റ് ഉടന്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിലെ പ്രധാനിയായ വിഐപിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നു സൂചന. ഗള്‍ഫില്‍ നിന്നും നേരെ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് പ്രതിയായ ദിലീപിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണാം എന്നു പറഞ്ഞ് തന്നെ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് ക്ഷണിച്ചതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ സിനിമാ ചര്‍ച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയതായി പറയുന്ന ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. വിഐപിയെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായാണ് സൂചന. ഈ വിഐപിയുടെ സാന്നിധ്യത്തിലാണ് കമ്മീഷണറായിരുന്ന എവി ജോര്‍ജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഡാലോചന

More »

കോവിഡിന്റെ മറവില്‍ ടിപി വധക്കേസിലെ പ്രതികള്‍ പുറത്തിറങ്ങിയിട്ട് 250 ദിവസം പിന്നിട്ടു
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ മറവില്‍ സര്‍ക്കാര്‍ നല്‍കിയ സൗകര്യം ഉപയോഗിച്ചു ടിപി ചന്ദ്രശേഖരന്‍വധക്കേസ് പ്രതികളെല്ലാം പരോളിലിറങ്ങിയിട്ട് 250ല്‍ അധികം ദിവസം പിന്നിട്ടു. കേസിലെ എട്ട് പ്രതികള്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരോളില്‍ ഇറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വയനാട് റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കിര്‍മാണി മനോജ് പിടിയിലായതോടെ ജാമ്യത്തില്‍ കഴിയുന്ന ടിപി കേസ് പ്രതികളുടെ മാഫിയ പ്രവര്‍ത്തനം ചര്‍ച്ചയാവുകയാണ് . സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫിയുടെ പേര് ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ലഹരി മരുന്ന് പാര്‍ട്ടിക്കിടയില്‍ കിര്‍മാണി മനോജും പിടിയിലാകുന്നത്. ടിപികേസിലെ പ്രതികളായ കൊടി സുനിയും റഫീഖും ഒഴികെ എട്ട് പ്രതികള്‍ ജയിലിന് പുറത്താണ്. സര്‍ക്കാര്‍ പലപല ഘട്ടായി 291 ദിവസം വരെയാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത്. കോവിഡ് ഒന്നാംതരംഗത്തില്‍

More »

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്ത
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ സിനിമ താരങ്ങളുടെ മൊഴി മാറ്റത്തിന്റെ കാരണം അന്വേഷിക്കാന്‍ പൊലീസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറു മാറ്റത്തിന്റെ സാമ്പത്തിക സ്രോതസ് പൊലീസ് അന്വേഷിക്കും. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവനടി നേരത്തെ കൊടുത്ത മൊഴി ദിലീപിന് അനുകൂലമായി മാറ്റി പറഞ്ഞതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ടയാളാണ്. എന്നാല്‍ താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നാണ് അ‌മിതമായ അ‌ളവില്‍ ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടിയുടെ മൊഴി . ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions